| Monday, 21st October 2019, 12:17 pm

മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോട് ; മാമാങ്കം ഓഡിയോ ലോഞ്ചില്‍ ആശംസകളുമായി ഹരിഹരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോടാണെന്നും സംവിധായകന്‍ ഹരിഹരന്‍. മാമാങ്കം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കന്‍ വീരഗാഥയില്‍ സംവിധാനം പഠിക്കാന്‍ വന്നൊരു ചെറുക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്, ഏറെ അഭിമാനം സന്തോഷമെന്നും ഹരിഹരന്‍ പറഞ്ഞു. മാമാങ്കം മലയാള സിനിമയെ ഒരുപടികൂടി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷമായി മമ്മാങ്കം ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ജസ്റ്റിസ് സിറിയക് ജോസഫിനും സംവിധായകന്‍ ഹരിഹരനും സിഡി മാതൃക കൈമാറിക്കൊണ്ട് ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്. നടന്‍ ടൊവീനോയും നടി സംയുക്ത മേനോനും ചേര്‍ന്ന് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടത്.

ജസ്റ്റിസ് സിറിയക് ജോസഫിനും സംവിധായകന്‍ ഹരിഹരനും സിഡി മാതൃക കൈമാറിക്കൊണ്ട് ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്. നടന്‍ ടൊവീനോയും നടി സംയുക്ത മേനോനും ചേര്‍ന്ന് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടത്.

മാമാങ്കം ഒരു വലിയ ചരിത്രമാണെന്നും ചരിത്രം പറയുന്ന സിനിമയാണെന്നും ഇതിന്റെ നിര്‍മ്മാണം തന്നെ ഒരു വലിയ ചരിത്രമാണെന്നും മമ്മൂട്ടി പറഞ്ഞു. ചരിത്രമാകാന്‍ പോകുന്നൊരു സിനിമയാണ്. ഈ സിനിമയുടെ വലിയ ഭാഗ്യം ഈ സിനിമയുടെ നിര്‍മ്മാതാവാണ്. നിലവില്‍ മലയാളസിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിലവ് ചെയ്ത സിനിമയാണ്. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ സിനിമയുടെ വലിയ ശക്തി. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി അദ്ദേഹം ഈ പ്രൊജക്ടിന് പിന്നാലെയാണ്. അദ്ദേഹം ഒരു വ്യവസായ പ്രമുഖനാണ്. പൂര്‍ണ്ണമായും ഈ സിനിമയുടെ തിരക്കഥയോട് നീതി പുലര്‍ത്തും വിധം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

തന്റെ ജീവിതത്തില്‍ ഏറെ സംഭവബഹുലമായ ദിവസമാണിതെന്നും ദുബായിയില്‍ ബിസിനസ് ചെയ്തിരുന്നൊരാളായ താന്‍ ഈ സിനിമ നിര്‍മ്മിക്കാനിറങ്ങിയത് ഗുണമായോ ദോഷമായോ സിനിമ ഇറങ്ങികഴിയുമ്പോള്‍ പ്രേക്ഷകര്‍ തീരുമാനിക്കുമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു.

ചടങ്ങില്‍ എറണാകുളം എം.പി ഹൈബി ഈഡന്‍, സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ എം.പി പി.രാജീവ്, നടിമാരായ പ്രാചി തെഹ്ലാന്‍, അനു സിത്താര നടന്മാരായ ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, ബൈജു എഴുപുന്ന, അച്യുതന്‍, സുദേവ് നായര്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, സോഹന്‍ റോയ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചിത്രം അടുത്തമാസം 21 ന് റിലീസ് ചെയ്യും.
DoolNews Video

We use cookies to give you the best possible experience. Learn more