[]ന്യൂദല്‍ഹി: സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേരളത്തിന് തിരിച്ചടി.
ഹരിദത്തിന്റെ ആത്മഹത്യയെ കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം പക്ഷാപാതപരമാണെന്ന് കേരള ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
കേസ് പരിഗണിക്കവേ പരാമര്‍ശങ്ങള്‍ നടത്തുന്നത് കോടതിയുടെ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
2012 മാര്‍ച്ച് 15നാണ് സമ്പത്ത് കസ്റ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിദത്ത് നായരമ്പലത്തുള്ള വീട്ടില്‍ ആത്മഹത്യ ചെയ്തത്.
തന്റെ മരണത്തിന് കാരണക്കാര്‍ സി.ബി.ഐ ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണനും രാജനുമാണെന്ന് ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.
2010 ലാണ് ഹരിദത്ത് സമ്പത്ത് കസ്റ്റഡി മരണം അന്വേഷിക്കാന്‍ നിയമിതനാകുന്നത്. അന്ന് പാലക്കാട് എസ്.പി വിജയ സാഖറെ, തൃശൂര്‍ റേയ്ഞ്ച് ഐ.ഡി മുഹമ്മദ് യാസീന്‍ എന്നിവരെ ഹരിദത്ത് പ്രതിചേര്‍ത്തിരുന്നു.