| Thursday, 26th October 2023, 9:00 pm

ജനക്കൂട്ടത്തിനിടയില്‍ നിന്നും കാല് വയ്യാത്ത എന്റെ കസിനെ മമ്മൂക്ക ബോഡി ഗാര്‍ഡ്‌സിനെ വിട്ട് വരുത്തി: ഹരി പ്രസന്ന മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രസികന്‍, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലൂടെയും കുട്ടിച്ചാത്തന്‍ സീരിയലിലൂടെയും പ്രശസ്തനാണ് ഹരി പ്രസന്ന മുരളി. പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഹരി.

സെറ്റിലുള്ള അസിസ്റ്റന്‍സിനോടും കുട്ടികളോടും മമ്മൂട്ടി പെരുമാറുന്നത് ഒരുപോലെയാണെന്ന് ഹരി പറഞ്ഞു. അന്ന് ഷൂട്ട് കാണാനെത്തിയ തന്റെ കാല് വയ്യാത്ത കസിനെ ജനക്കൂട്ടത്തില്‍ നിന്നും മമ്മൂട്ടി അടുത്ത് വരുത്തി കണ്ടതിനെ പറ്റിയും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഹരി പറഞ്ഞു.

‘ചായ കൊടുക്കാന്‍ വരുന്ന ചേട്ടനോട് തൊട്ട് ഡയറക്ടറോട് വരെ ഞാന്‍ പെരുമാറിയത് ഒരേ രീതിയിലാണ്. അത് മമ്മൂക്കയില്‍ നിന്നും ഞാന്‍ കണ്ട് വളര്‍ന്നതാണ്. അത് പട്ടണത്തില്‍ ഭൂതത്തില്‍ വരുമ്പോഴും കണ്ടിട്ടുണ്ട്.

അവിടെ നില്‍ക്കുന്ന ഓരോ കുട്ടികളോടും അല്ലെങ്കില്‍ ഓരോ അസിസ്റ്റന്‍സിനോടും മമ്മൂക്ക കാണിക്കുന്ന രീതി ഒന്ന് തന്നെയാണ്. പുള്ളിക്ക് ദേഷ്യം വന്നാല്‍ പുള്ളി ചീത്ത പറയും. സന്തോഷം വന്നാല്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് നോക്കാതെ കെട്ടിപ്പിടിക്കും. അതിന്റ ഏറ്റവും വലിയ ഉദാഹരണം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

കാലിന് താഴത്തേക്ക് വയ്യാത്ത ഒരു കസിന്‍ എനിക്കുണ്ട്. അന്ന് പട്ടണത്തില്‍ ഭൂതത്തിന്റെ വര്‍ക്ക് നടക്കുന്നത് ജംബോ സര്‍ക്കസിന് അകത്താണ്. ഒരാളേയും അകത്തേക്ക് കടത്തി വിടാന്‍ പറ്റാത്ത അത്ര ക്രൗഡ് പുറത്ത് നില്‍ക്കുകയാണ്.

എന്റെ കസിന്റെ കാര്യം ജോര്‍ജ് അങ്കിളിനോട് പറഞ്ഞു. നീ തന്നെ പോയി പറഞ്ഞോ, കുഴപ്പമില്ലെന്ന് ജോര്‍ജ് അങ്കിള്‍ എന്നോട് പറഞ്ഞു. അങ്ങനെ അവന്റെ കാര്യം ഞാന്‍ ഇക്കയോട് പറഞ്ഞു. അവിടുന്ന് ജോര്‍ജ് അങ്കിളിനേയും ബോഡി ഗാര്‍ഡ്‌സിനേയും വിട്ട് ആ കുട്ടിയെ എടുത്ത് കൊണ്ട് വന്ന് മമ്മൂക്കയെ കാണിപ്പിച്ചു. അത്രയും ഹമ്പിളായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം,’ ഹരി പ്രസന്ന മുരളി പറഞ്ഞു.

Content Highlight: Hari Prasanna Murali talks about Mammootty

We use cookies to give you the best possible experience. Learn more