| Wednesday, 21st June 2017, 6:56 pm

'പ്രണയവും ജാതകവും ഒരുമിച്ച് നടക്കില്ല'; കാമുകിയെ ഒഴിവാക്കാന്‍ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് ജ്യോത്സ്യന്റെ കിടിലന്‍ മറുപടി; വീഡിയോ കണ്ടത് നാലര ലക്ഷം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സൂര്യ ടി.വിയിലെ ശുഭാരംഭം എന്ന പരിപാടിയിലെ ജ്യോത്സ്യനോടുള്ള ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തുന്ന ഹരി പത്താനാപുരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്റെ കാമുകിയെ ഒഴിവാക്കുന്നതിനായി മാര്‍ഗം അന്വേഷിച്ച് കാമുകന്‍ അയച്ച കത്തിന് കഴിഞ്ഞ ദിവസം ജ്യോത്സ്യന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


Also read   പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കുന്നത് വികസനത്തിന് തുരങ്കം വെക്കുന്നതിന് തുല്യം; ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പിണറായി


തന്നെക്കൊണ്ട് ജാതകം ചേരില്ലെന്ന് പറയിച്ച പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കമാണെന്നും എന്നാല്‍ താന്‍ ഇതിന് നില്‍ക്കില്ലെന്നും പറയുന്ന ജ്യോത്സ്യന്‍ അമ്മാവന്‍മാരോട് ചോദിച്ചിട്ടാണോ പ്രണയിച്ചതെന്ന് യുവാവിനോട് ചോദിക്കുന്നു. ഇങ്ങനെയൊരു കഥയുണ്ടോ അമ്മാവന്‍മാരുണ്ടോ എന്ന് അറിയില്ലെന്നും ഇനി ഉണ്ടേല്‍ പ്രണയിച്ച പെണ്‍കുട്ടിയെ ജാതകം നോക്കാതെ വിവാഹം കഴിക്കണമെന്നും. പ്രണയവും ജാതകും ഒരുമിച്ച് നടക്കില്ലെന്നും ഹരി പത്തനാപുരം വിശദീകരിക്കുന്നു.


Dont miss യോഗദിനത്തില്‍ ശവാസനവുമായി മധ്യപ്രദേശിലെ കര്‍ഷകര്‍; സര്‍ക്കാര്‍ നിലപാടിനെതിരായ സമരത്തില്‍ പങ്കുചേര്‍ന്ന് സംഘപരിവാര്‍ സംഘടനയും


“തേക്കാന്‍” നോക്കിയവന് ജ്യോത്സ്യന്റെ മറുപടി” എന്ന പേരില്‍ “ജ്യോതിഷം” എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ 4,37,000 ത്തിലധികം പേരാണ് ഇതിനോടകം കണ്ട് കഴിഞ്ഞിരിക്കുന്നത്. നിരവധി ഷെയറും ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more