മമ്മൂക്കയെ കണ്ട ഉടനെ അമ്മ എഴുന്നേറ്റു, 'അവിടെ ഇരുന്നോളു, ഞാൻ നിന്നോളാം' എന്നാണ് അദ്ദേഹം പറഞ്ഞത്: ഹരി മുരളി
Film News
മമ്മൂക്കയെ കണ്ട ഉടനെ അമ്മ എഴുന്നേറ്റു, 'അവിടെ ഇരുന്നോളു, ഞാൻ നിന്നോളാം' എന്നാണ് അദ്ദേഹം പറഞ്ഞത്: ഹരി മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th October 2023, 6:43 pm

മമ്മൂട്ടിക്ക് ജാഡയുണ്ടെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്ന് ഹരി മുരളി തന്റെ അമ്മക്ക് അത് ഒരിക്കലും തോന്നുന്നില്ലെന്നും ഹരി മുരളി കൂട്ടിച്ചേർത്തു. തന്റെ അമ്മ പട്ടണത്തിൽ ഭൂതം സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മോണിറ്ററിലൂടെ സീൻ കാണുമ്പോൾ അമ്മയുടെ പുറകിൽ മമ്മൂട്ടി നിൽക്കുകയാണെന്ന് ഹരി പറഞ്ഞു.

അമ്മ എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവിടെ ഇരിക്കാൻ പറഞ്ഞെന്നും അദ്ദേഹം അവിടെ നിന്നോളാമെന്ന് പറഞ്ഞെന്നും ഹരി മുരളി ഓർക്കുന്നു. മമ്മൂട്ടിയുടെ എളിമ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഹരി മുരളി കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്നോട് തന്നെ ഒരുപാട് പേർ പറഞ്ഞ് കേട്ടിട്ടുണ്ട് മമ്മൂക്കക്ക് ഭയങ്കര ജാഡയാണ് എന്ന്. എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നെക്കാളും കൂടുതൽ എന്റെ അമ്മ അതിന് സമ്മതിക്കില്ല. കാരണം പട്ടണത്തിൽ ഭൂതത്തിന്റെ ഒരു പാട്ട് സീൻ ഷൂട്ട് നടക്കുകയാണ്. അമ്മ എപ്പോഴും ഡയറക്ടേഴ്സിന്റെ മോണിറ്ററിലൂടെയാണ് സീൻ കാണുന്നത്.

അമ്മയുടെ ആഗ്രഹം കൊണ്ട് എപ്പോഴും അങ്ങനെയാണ് നിൽക്കാറുള്ളത്. എന്നെ അറിയുന്ന പോലെ തന്നെ എല്ലാവർക്കും ലോക്കേഷനിൽ അമ്മയെ അറിയാം. അമ്മ ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആരോ പുറകിലുള്ള പോലെ തോന്നി. തിരിഞ്ഞ് നോക്കുമ്പോൾ മമ്മൂക്ക തിണ്ണയുടെ മേലെ നിൽക്കുകയാണ്, താഴെ അമ്മ ഇരിക്കുകയാണ്. അമ്മ എണീറ്റ ഉടനെ മമ്മൂക്ക പറഞ്ഞു ‘കുഴപ്പമില്ല അവിടെ ഇരുന്നോളു, ഞാൻ നിന്നോളാം’ എന്ന്. ആ ഒരു എളിമ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

ലൊക്കേഷനിൽ ഒരു അസോസിയേറ്റ് ഡയറക്ടറിനെയും ചായ കൊടുക്കാൻ വരുന്ന ചേട്ടനെയും ഒരു മൈൻഡിലെ കാണുകയുള്ളൂ. ദേഷ്യം വന്ന് കഴിഞ്ഞാൽ ഞങ്ങൾ കുട്ടികളെയാണെങ്കിലും ഡയറക്ടറെയാണെങ്കിലും ചീത്ത പറയുന്നത് ഒരേ പോലെ ആയിരിക്കും. സന്തോഷം വന്നാൽ അവരോടും ഞങ്ങളോടും കാണിക്കുന്നത് ഒരുപോലെയായിരിക്കും. ആനയെ കാണുമ്പോൾ നമുക്കൊരു പേടിയുണ്ട്, അതുപോലെ നല്ല അത്ഭുതവും ഉണ്ട് ആ ഒരു ഫീലാണ് എപ്പോഴും മമ്മൂക്കയെ കണ്ടു കഴിഞ്ഞാൽ ഉണ്ടാവുക,’ ഹരി മുരളി പറയുന്നു.

Content Highlight: Hari Murali said that he never felt that Mammootty had Jada