ഇംഗ്ലണ്ടിനെതിരേയുള്ള മാറ്റിവെച്ച അഞ്ചാം ടെസ്റ്റില്‍ നിന്നും കൊവിഡ് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്‍മാറിയിരുന്നു. ഇതിന് പുറമെ നായകസ്ഥാനത്ത് ഒരുപാട് നാമനിര്‍ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍ പേസ് ബൗളര്‍ ജസ്പ്രിത് ബുംറയെയായിരുന്നു അവസാനം നായകനായി പ്രഖ്യാപിച്ചത്.
എന്നാല്‍ കുറച്ചുനാള്‍ മുമ്പെ ഇന്ത്യയുടെ നായകന്‍ ആരാകണം എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് നിര്‍ദേശിച്ചത് ഓപ്പണിങ് ബാറ്റര്‍ കെ.എല്‍. രാഹുലിനെയായിരുന്നു. ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനാണ് രാഹുല്‍ എന്നുള്ള ഫാക്റ്റ് വെച്ചായാരിക്കാം ഭാജി രാഹുലിനെ നിര്‍ദേശിച്ചത്.
എന്നാല്‍ പരിക്ക് കാരണം രാഹുല്‍ ടീമില്‍ പോലുമില്ല എന്ന് ഭാജി മറന്നുപോയി. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയില്‍ നായകനായി പ്രഖ്യാപിച്ചത് രാഹുലിനായായിരുന്നു. എന്നാല്‍ താരം പരിക്ക് പറ്റി പുറത്താകുകയായിരുന്നു.
ഇതിന് പുറമെ ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനവും താരത്തിന് നഷ്ടമാകും.
രോഹിത്തിന് പകരം ആരായിരിക്കും ഇന്ത്യയെ നയിക്കുക എന്ന ഐ.സി.സി.യുടെ ട്വീറ്റിനായിരുന്നു ഹര്‍ഭജന്‍ കെ.എല്‍. രാഹുല്‍ എന്ന് റീ ട്വീറ്റ് ചെയതത്. ഇതിന് പിന്നാലെ ട്രോളുകള്‍ എത്തിയതോടെ താരം ട്വീറ്റ് റീമൂവ് ചെയ്യുകയമായിരുന്നു.
പിന്നീട് ട്വീറ്റ് എഡിറ്റ് ചെയ്തുകൊണ്ട് ബുംറ എന്ന് റിപ്ലൈ ചെയ്യുകയായിരുന്നു ഭാജി. ബുംറ തന്നെയാണ് ഇന്ത്യന്‍ നായകനും. ഇതോടെ കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന പേസ് ബൗളറാകാന്‍ ഒരുങ്ങുകയാണ് ബുംറ.
ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ ആറാമത്തെ നായകനായിരിക്കും ബുംറ.
Content Highlights: Harhajan Picked Kl Rahul as captain of Indian team