Kerala News
ഗവര്‍ണ്ണറുടെ ആവശ്യം ഏറ്റെടുത്ത് ഹരീഷ് വാസുദേവന്‍; 'സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 28, 05:44 pm
Saturday, 28th December 2019, 11:14 pm

കൊച്ചി: പൗരത്വ നിയമത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സ്ഥലവും തിയ്യതിയും സമയവും ഗവര്‍ണ്ണര്‍ക്ക് തീരുമാനിക്കാമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തില്‍ ഇന്ത്യയിലെ പൗരന്‍മാര്‍ പേടിക്കേണ്ടതില്ല എന്ന നിലപാടാണ് ഗവര്‍ണ്ണര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗവര്‍ണ്ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ ചില യോഗങ്ങളില്‍ പറയുന്നു, CAA /NRC സംബന്ധിച്ച തുറന്ന ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറാണ് എന്ന്. എന്തുകൊണ്ട് അതാരും ഏറ്റെടുക്കുന്നില്ല എന്നു പലരും ചോദിക്കുന്നു. സ്വാഗതാര്‍ഹമായ കാര്യമല്ലേ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണ്ണര്‍ സാര്‍, ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. 2020 ല്‍ ആവാം. സ്ഥലവും തീയതിയും സമയവും താങ്കള്‍ തന്നെ തീരുമാനിച്ചു കൊള്ളൂ. CAA എന്തുകൊണ്ട് അനീതിയാണ് എന്നു ഞാന്‍ പറയാം. അല്ലെന്ന് നിങ്ങളും പറയണം. കേള്‍ക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.

അപ്പൊ സൗകര്യമായ സമയം അറിയിക്കുമല്ലോ.

സസ്‌നേഹം
അഡ്വ.ഹരീഷ് വാസുദേവന്‍.

(A formal request is sent to Raj Bhavan. Let him decide)