ശബരിമല യുവതി പ്രവേശവിധി പുന:പരിശോധിക്കണമെന്ന ഹര്‍ജികളിലെ സുപ്രീം കോടതി നടപടിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യന്‍ ജനാധിപത്യം മതനേതാക്കള്‍ തീരുമാനിക്കുന്ന മതബോധത്തിനു കീഴ്‌പ്പെട്ടു കഴിയണോ ഭരണഘടനാ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഭരണത്താല്‍ പുതുക്കപ്പെടണോ എന്ന നിര്‍ണ്ണായക ചോദ്യമാണ് നമ്മെ കാത്തിരിക്കുന്നത്. ഭരണഘടനാ മൂല്യമില്ലാതെ എന്ത് ഭരണഘടനയാണ് നാം നടപ്പാക്കാന്‍ പോകുന്നത്?
മതമെന്നാല്‍ അതിന്റെ മൂല്യമാണോ ആചാരമാണോ എന്ന സുനില്‍ മാഷിന്റെ പ്രശസ്ത ചോദ്യമുണ്ട്. അതുപോലെ ഭരണഘടനയെന്നാല്‍ അതിന്റെ മൂല്യമാണോ ആചാരമാണോ എന്ന നിര്‍ണ്ണായക ചോദ്യത്തിനാണ് 7 അംഗങ്ങള്‍ മറുപടി പറയുക. അത് പ്രതികൂലമായാലും അനുകൂലമായാലും ഭാവി ഇന്ത്യയുടെ ആധാരാശിലയാകും.
ശബരിമലയില്‍ എന്ത് നടക്കണം എന്നതൊക്കെ നന്നേ ചെറിയ പ്രശ്‌നങ്ങളായി മാറി ഈ ഒറ്റ വിധിയിലൂടെ. അയോദ്ധ്യ പോലും നിസ്സാരമായി. ഇത് ചെറിയ കളിയല്ല ഷാനി…..
ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ