| Sunday, 31st October 2021, 2:32 pm

മതപരമായ കാരണത്താല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രിക്ക് എവിടെ നിന്ന് കിട്ടി: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതപരമായ കാരണത്താല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയതതെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

പൊതുജനാരോഗ്യ കാരണങ്ങളാലാണ് വാക്സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും ഭരണഘടന നടപ്പാക്കാനാണ് മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

” ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇന്ത്യയില്‍ സമ്മതിച്ചിട്ടുള്ളൂ.
പൊതുജനാരോഗ്യ കാരണങ്ങളാല്‍ ആണ് വാക്സിന്‍ മറ്റുള്ളവര്‍ക്ക് നിര്‍ബന്ധം ആക്കിയതെങ്കില്‍, മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല.
ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി,” ഹരീഷ് വാസുദേവന്‍ പറഞ്ഞു.

മന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ പ്രത്യേക അവകാശങ്ങള്‍ ഉണ്ടെന്ന് ശിവന്‍കുട്ടി മന്ത്രി തെറ്റിദ്ധരിക്കരുതെന്നും
ശമ്പളം തുടര്‍ന്നും വാങ്ങണമെങ്കില്‍, അവരോട് വാക്സിന്‍ എടുത്ത് ക്ലാസില്‍ വരാന്‍ മന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അലര്‍ജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാല്‍ വാക്സിനില്‍ ഉള്ള ഇളവ് നല്‍കേണ്ടത് ഭരണഘടനാപരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.

17, 10, 12 ക്ലാസുകളാണ് നവംബര്‍ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബര്‍ 15ന് ആരംഭിക്കും.
നവംബര്‍ 1, 2, 3 തീയതികളില്‍ 42,65,273 വിദ്യാര്‍ഥികളാണ് രണ്ടു ഘട്ടമായി സ്‌കൂളിലേക്കെത്തുക. ഇതില്‍ 6,07,702 പേര്‍ നവാഗതരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Hareesh Vasudevan against Minister Sivan Kutty

Latest Stories

We use cookies to give you the best possible experience. Learn more