national news
'ഒരു രാജ്യം,ഒരു ഫാഷ.. ദാ ഇപ്പൊ നടക്കും... വായും പൊളിച്ചോണ്ടിരുന്നാ മതി'; അമിത് ഷായുടെ ഹിന്ദി വാദത്തെ പരിഹസിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 15, 06:00 am
Sunday, 15th September 2019, 11:30 am

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഹിന്ദി നയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്.

ഇതിനിടെ അമിത് ഷായെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമ കൃഷ്ണന്‍. ‘ഒരു രാജ്യം,ഒരു ഫാഷ.. ദാ ഇപ്പൊ നടക്കും… വായും പൊളിച്ചോണ്ടിരുന്നാ മതി’ എന്നായിരുന്നു ഹരീഷിന്റെ പരാമര്‍ശം.

‘യെവന്‍ ഒക്കെ മഞ്ഞ തൊപ്പീം വെച്ച് … നീ ഒക്കെ ക്യാ കര്‍ത്താ ഹേ ഡാ … പോയി അവനവന്റെ കാം കരോ ഡാ ..’- വാട്‌സണ്‍ മൊതലാളി ബൈ ബൈജു അണ്ണന്‍ എന്ന പോസ്റ്റും ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അമിത് ഷായുടെ പ്രസ്താവനയെ യെച്ചൂരിയും സ്റ്റാലിനുമടക്കമുള്ള നേതാക്കള്‍ തള്ളിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കുമെന്നും അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു.

Related Story’s

DoolNews Video