തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ റാലിക്കെതിരെ വിമര്‍ശനവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്നും കുട്ടികളുടെ കൈയില്‍ഡ വാളുകളല്ല പുസ്തകങ്ങളാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു ഹരീഷിന്റെ പ്രതികരണം.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയത്.
കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി കുട്ടികള്‍ ജാഥ നടത്തിയത്.
നെയ്യാറ്റിന്‍കര കീഴാറൂരിലാണ് കഴിഞ്ഞ ദിവസം വാളുകളുമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മെയ് 22നായിരുന്നു സംഭവം നടന്നത്.
മുദ്രാവാക്യം വിളിച്ച് വാളുകളുമായി നടത്തിയ മാര്‍ച്ചിനെതിരെ പരാതി നല്‍കിയിട്ടും പൊലിസ് ഇതുവരെ യാതൊരു നടപടിയും സ്വീകിരിച്ചിട്ടില്ലെന്ന ആരോപണമുണ്ട്.
Content Highlight: Hareesh shivashankar reacts to neyyantinkara rally