കോഴിക്കോട്: നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നിര്‍മാതക്കള്‍ അവരുടെ നിലപാട് പറഞ്ഞു, അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ രാഷ്ട്രീയവും മനുഷ്യാവകാശങ്ങളുമായ കാര്യങ്ങളില്‍ ഇടപെടുന്ന താരങ്ങളൊക്കെ എവിടെപോയി എന്നായിരുന്നു ഹരീഷ് പേരടി ചോദിച്ചത്.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, രാജീവ് രവി, ഗീതു മോഹന്‍ദാസ്, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞും ബാക്കിവരുന്ന അഭിനേതാക്കളോടുമായിരുന്നു ഹരീഷിന്റെ പ്രതികരണം.
നിങ്ങളുടെ വാ ആരെങ്കിലും തുന്നിക്കെട്ടിയോ എന്നും അവനെ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നുവെന്നും ഹരീഷ് കുറിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരുനടനും പെരുമാറാത്ത രീതിയിലാണ് ഷെയിനിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
കരാര്‍ ലംഘിച്ചതിന് ഷെയിന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്. ഷെയിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് എ.എം.എം.എ സംഘടന പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിര്‍മ്മാതാക്കളുടെ സംഘടന അവരുടെ നിലപാട് വ്യക്തമാക്കി…ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്…യോജിക്കാം… വിയോജിക്കാം..ഇനിയെങ്കിലും പറയു…ആഷിക്അബു…ശ്യാം പുഷ്‌ക്കരന്‍…രാജീവ് രവി …ഗീതു മോഹന്‍ദാസ്…പാര്‍വതി തിരുവോത്ത്…ഇനിയുമുണ്ട് പേരുകള്‍…നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ…നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയിന്‍ നീഗം എന്ന നടന്റെ പ്രശനം ലോകം മുഴുവനുള്ള മലയാളികള്‍ ചര്‍ച്ചചെയ്യുന്നു…മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പറ്റിയത്..അവനെ നിങ്ങള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു.