നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച് സീരിയലുകളിലൂടെ സിനിമയിലെത്തിയ നടനാണ് ഹരീഷ് പേരടി. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനില്‍ മികച്ച പ്രകടനമായിരുന്നു ഹരീഷ് പേരടി കാഴ്ചവെച്ചത്.
ചെറുപ്പത്തില്‍ താന്‍ മമ്മൂട്ടിയുടെ ആരാധകനായിരുന്നെന്നും പിന്നീട് മോഹന്‍ലാല്‍ ഫാനായി മാറിയെന്നും പറയുകയാണ് ഹരീഷ് പേരടി. കുട്ടിക്കാലത്ത് താനും അമ്മയും പ്രേം നസീറിന്റെ ആരാധകരായിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞു. പ്രേം നസീറിന് സിനിമകള്‍ കുറഞ്ഞതിന് ശേഷം മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തോട് ഇഷ്ടം തോന്നിയിരുന്നെന്നും തന്റെ സഹോദരങ്ങള്‍ സുകുമാരന്റെയും സോമന്റെയും ആരാധകരായെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.
താനും അമ്മയും മമ്മൂട്ടിയുടെ സിനിമകളെല്ലാം ആഘോഷിച്ചിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞു. എന്നാല്‍ ഫാനിസം വിട്ട് സിനിമയെ സീരിയസായി കാണാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിയെന്നും ഹരീഷ് പേരടി പറയുന്നു. എല്ലാ സിനിമകളെയും വളരെ സീരിയസായി കണ്ടെന്നും സിനിമയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് കണ്ട് സിനിമയാണ് ടി.പി. ബാലഗോപാലന്‍ എം.എയെന്ന് ഹരീഷ് പേരടി പറഞ്ഞു. ആ സിനിമ കണ്ടതോടെ തനിക്ക് മോഹന്‍ലാലിനോട് ഇഷ്ടം തോന്നിയതെന്നും അദ്ദേഹത്തിലെ നടനെ ഇഷ്ടപ്പെട്ടെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു. പിന്നീട് മോഹന്‍ലാല്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്‌തെന്നും അദ്ദേഹത്തോട് ആരാധന തോന്നിയെന്നും ഹരീഷ് പേരടി പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.
‘കുട്ടിക്കാലത്ത് ഞാന്‍ മമ്മൂക്കയുടെ ഫാനായിരുന്നു. പിന്നീട് ലാലേട്ടന്റെ ആരാധകനായി മാറുകയായിരുന്നു. മുമ്പ് പലപ്പോഴും ഞാന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. അതായത്, ചെറുപ്പകാലത്ത് വീട്ടില്‍ എല്ലാവരും പ്രേം നസീര്‍ സാറിന്റെ ആരാധകരായിരുന്നു. അദ്ദേഹത്തിന് സിനിമ കുറഞ്ഞപ്പോള്‍ എനിക്കും അമ്മക്കും തത്കാലത്തേക്ക് കിട്ടിയ നടനാണ് മമ്മൂക്ക. ചേട്ടനും ചേച്ചിയും സുകുമാരന്‍, സോമന്‍ എന്നിവരിലേക്ക് മാറി.
ഞാനും അമ്മയും മമ്മൂക്കയുടെ സിനിമകള്‍ ആഘോഷിക്കാന്‍ തുടങ്ങി. പിന്നീട് ഈ ഫാനിസമൊക്കെ വിട്ട് സിനിമയെ സീരിയസായി കാണാന്‍ തുടങ്ങിയ സമയമുണ്ടായിരുന്നു. പത്താം ക്ലാസൊക്കെ ആയപ്പോഴായിരുന്നു അത്. ആ സമയത്താണ് ടി.പി. ബാലഗോപാലന്‍ എം.എ എന്ന പടം കണ്ടത്. അതിലെ ലാലേട്ടന്റെ പെര്‍ഫോമന്‍സ് വളരെ ഇഷ്ടമായി. ലാലേട്ടന്റെ കടുത്ത ആരാധകനായി മാറി. അതിന് ശേഷവും അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ,’ ഹരീഷ് പേരടി പറയുന്നു.
Content Highlight: Hareesh Peradi saying that he became a Mohanlal fan after watching TP Balagopalan M A