വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് ( ഡബ്ല്യൂ.സി.സി) അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. പെണ്‍സൈന്യത്തിന് അഭിവാദ്യങ്ങള്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്നും ഹരീഷ് പറയുന്നു.
ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്നും പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേയെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ഇന്ന് വനിതാ കമ്മീഷനെ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂ.സി.സി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഡബ്ല്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ അല്ലെന്നും കമ്മിറ്റി ആണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്
‘പെണ്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍…ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദര്‍ഭം …ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേ?,’
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: hareesh peradi praises wcc