| Sunday, 11th April 2021, 10:07 am

മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു; വിമര്‍ശനവുമായി ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രപരിസരത്ത് നടന്ന സിനിമാ ഷൂട്ടിങ്ങ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.

കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു..ക്ര തുഫൂ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.

ശനിയാഴ്ച രാവിലെയാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഹിന്ദു- മുസ്‌ലിം

പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്.

ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഷൂട്ടിംഗ് തടഞ്ഞ അഞ്ച് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ശ്രീജിത്ത്, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Hareesh Peradi on Neeyam Nadi movie issue

We use cookies to give you the best possible experience. Learn more