| Monday, 27th May 2019, 2:29 pm

ഈ മനുഷ്യന്റെ പേരില്‍ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ, ഒരു വര്‍ഗ്ഗീയ കലാപത്തിലും പങ്കില്ല; രാഹുലിനെ പോലെ മനുഷ്യത്വമുള്ളവര്‍ രാഷ്ട്രിയത്തില്‍ നിലനില്‍ക്കണം: ഹരീഷ് പേരടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കാന്‍ സിനിമക്കാരും ബിസിനസുകാരും മത നേതാക്കന്‍മാരും ക്യൂ നില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുലിനെ അഭിനന്ദിക്കാന്‍ മറന്നു പോവുന്നത് ചിലരുടെ സാംസ്‌കാരിക അപചയമാണെന്ന് നടന്‍ ഹരീഷ് പേരടി.

ഈ മനുഷ്യന്റെ പേരില്‍ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ. ഒരു വര്‍ഗ്ഗിയ കലാപത്തിനും ഇയാള്‍ക്ക് പങ്കില്ലാ. രാഷ്ട്രീയമായി എതിര്‍ പക്ഷത്താണങ്കിലും താന്‍ രാഹുലിനെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയാണെന്നും ഹരീഷ് പേരടി പറഞ്ഞു.

നിങ്ങള്‍ ഒരിക്കലും രാഷ്ടീയത്തില്‍ നിന്ന് രാജിവെക്കരുത്.. സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങള്‍.

എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രിയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോള്‍ അഭിനന്ദിക്കാന്‍ സിനിമക്കാരും ബിസിനസുകാരും മത നേതാക്കന്‍മാരും എല്ലാവരും ക്യൂ നില്‍ക്കുകയാണ്… അതേസമയം കേരളത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണ്… ഈ മനുഷ്യന്റെ പേരില്‍ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ… ഒരു വര്‍ഗ്ഗിയ കലാപത്തിനും ഇയാള്‍ക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാന്‍ എതിര്‍ പക്ഷത്താണങ്കിലും സാര്‍ ഞാന്‍ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയാണ്… നിങ്ങള്‍ ഒരിക്കലും രാഷ്ടീയത്തില്‍ നിന്ന് രാജിവെക്കരുത്.. സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങള്‍ …… എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രിയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ…

We use cookies to give you the best possible experience. Learn more