| Saturday, 3rd February 2024, 10:07 pm

രണ്ടാം ഭാഗത്തിന് വേണ്ടി ഞാൻ വളരെയധികം എക്സൈറ്റഡ് ആണ്; കാരണം അതാണ്: ഹരീഷ് പേരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗത്തിന് വേണ്ടി താൻ വളരെയധികം എക്സൈറ്റടാണെന്ന് നടൻ ഹരീഷ് പേരടി. ഒരു നടനെന്ന രീതിയിൽ തനിക്ക് കുറച്ചുകൂടെ സാധ്യതകൾ തുറന്നുകാട്ടുന്ന കഥാപാത്രമാണ് അയ്യനാറെന്നും ഹരീഷ് പറഞ്ഞു. തനിക്ക് വളരെ ഇഷ്ടപെട്ട പേരാണ് അയ്യനാറെന്നും അത് താൻ സ്ക്രിപ്റ്റ് റൈറ്റർ റഫീഖിനോട് പറഞ്ഞിരുന്നെന്നും ഹരീഷ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.

‘രണ്ടാം ഭാഗത്തിന് വേണ്ടി ഞാൻ വളരെയധികം എക്സൈറ്റഡ് ആണ്. ഒരു നടൻ എന്ന രീതിയിൽ വളരെ താത്പര്യത്തോടെ കുറച്ചുകൂടെ സാധ്യതകൾ തുറന്നു കിട്ടുന്ന ക്യാരക്ടറാണ് അയ്യനാർ എന്നത്. അയ്യനാർ നല്ല പേരുമാണ്. എനിക്ക് നല്ല ഇഷ്ടപ്പെട്ടു. അവിടെ എത്തിയപ്പോൾ തന്നെ ഞാൻ റഫീക്കിനോട് പറഞ്ഞു, ഈ പേര് നല്ല രസമുണ്ടല്ലോ എന്ന്. ആ പേര് പറയുമ്പോൾ ഒരു തുടർച്ചയുണ്ടല്ലോ അയ്യനാർ ആർ എന്ന ശബ്ദം തന്നെ അങ്ങനെയൊരു തുടർച്ചയുണ്ടല്ലോ,’ ഹരീഷ് പേരടി പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

https://youtube.com/shorts/624-gt1wLuQ?si=vbh5jCPTV9P4TMso

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ.’ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസായത്.

Content Highlight: Hareesh peradi about malaikkottai vaaliban movie’s second part

We use cookies to give you the best possible experience. Learn more