| Monday, 25th March 2024, 12:09 pm

രോഹിത്തിനെ ഗ്രൗണ്ടില്‍ വട്ടം കറക്കി ഹര്‍ദിക്; രോഹിത്തെ നീയല്ല ക്യാപ്റ്റന്‍ ഞാനാണ്, വീഡിയോ വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ മത്സരം വിജയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈയ്ക്ക് സാധിച്ചില്ല. 2013ന് ശേഷം ഐ.പി.എല്ലിലെ ഓപ്പണിങ് മത്സരത്തില്‍ മുംബൈക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

എന്നിരുന്നാലും ഫീല്‍ഡിങ്ങിനിടെ മുംബൈ ടീമില്‍ നടന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ്ങില്‍ ജെറാള്‍ഡ് കോട്സി എറിഞ്ഞ അവസാന ഓവറില്‍ ലോങ്-ഓണ്‍ മേഖലയിലേക്ക് പോകാന്‍ രോഹിതിനോട് ഹാര്‍ദിക് പറഞ്ഞു. തനിക്കുള്ള നിര്‍ദേശം തന്നെയാണോ എന്ന് രോഹിത് ചോദിച്ചു. വിവരമറിയിച്ചപ്പോള്‍ അദ്ദേഹം സ്ഥാനത്തേക്ക് പോയി. എന്നാല്‍ അത് അവസാനമായിരുന്നില്ല, കാരണം രോഹിത് അല്‍പ്പം സ്‌ക്വയറോ മിഡ് വിക്കറ്റോ ആകണമെന്ന് ഹാര്‍ദിക് ആഗ്രഹിച്ചു രോഹിതിനോട് കൈകൊണ്ട് ആംഗ്യം കാണിച്ചു.

മത്സരത്തില്‍ രോഹിത് ശര്‍മ 29 പന്തില്‍ നിന്ന് ഒരു സിക്സറും ഏഴ് ബൗണ്ടറിയും അടക്കം 43 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത്തിന് പുറമേ ഡിവാള്‍ഡ് ബ്രെവിസ് 38 പന്തില്‍ നിന്ന് മൂന്ന് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ 11 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ റോളില്‍ ടീമിനെ വിജയിപ്പിക്കുന്നതില്‍ താരം പരാജയപ്പെടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ജി.ടിക്ക് വേണ്ടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 19 റണ്‍സ് നേടിയപ്പോള്‍ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 22 പന്തില്‍ 31 റണ്‍സും നേടി. ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഇമ്പാക്ട് പ്ലെയര്‍ സായി സുദര്‍ശനായിരുന്നു. 39 പന്തില്‍ നിന്ന് ഒരു സിക്സറും മൂന്ന് ഫോറും അടക്കം 45 റണ്‍സ് ആണ് താരം നേടിയത്

Content Highlight: Hardik spins Rahit around the ground

Latest Stories

We use cookies to give you the best possible experience. Learn more