ന്യൂദല്‍ഹി: മകളെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ മീഡിയ എക്‌സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ജാമ്യം. 6.5 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 6.5 വര്‍ഷം വലിയ കാലയളവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയോിലാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. 2015 ആഗസ്റ്റ് 25 ന് അറസ്റ്റ് ചെയ്യപ്പെട്ട കേസില്‍ ജാമ്യം നിഷേധിച്ച നവംബര്‍ 16 ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ദ്രാണി സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു.
2012ലാണ് കേസിനാസ്പദമായ സംഭവം. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയതിന് 2013ലാണ് ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഷീന മെട്രോയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഷീനയെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയേയും, രണ്ടാനച്ഛന്‍ സഞ്ജീവ് ഖന്നയേയും, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയേയും പോലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ ഷീന കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി.
ഷീനയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചു കളയുകയും ചെയ്തിരുന്നു. എന്നാല്‍ ഷീന മരിച്ചിട്ടില്ലെന്നും വിദേശത്തു ജീവിച്ചിരിക്കുന്നതായും ഇന്ദ്രാണി പൊലീസിന് മൊഴി നല്‍കിയിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
താന്‍ ഓടിച്ച കാറില്‍ വെച്ചാണ് ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തിയതെന്നായിരുന്നു റായിയുടെ വെളിപ്പെടുത്തല്‍.
Content Highlight: Indrani Mukherjee granted bail after 6 years on sheena bora murder case