| Monday, 13th November 2017, 9:36 pm

ലൈംഗിക ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ഹാര്‍ദിക് പട്ടേല്‍; സ്ത്രീകളെ ലക്ഷ്യം വെക്കുന്ന ബി.ജെ.പിയുടേത് വൃത്തികെട്ട രാഷ്ട്രീയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് ചാനലുകളിലും സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്ന ലൈംഗിക ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഗുജറാത്തിലെ സ്ത്രീകള്‍ ബി.ജെ.പിക്കെതിരെ പ്രതികരിക്കണമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.

വീഡിയോയില്‍ ഉള്‍പ്പട്ടെ സ്ത്രീയെ അപമാനിക്കുന്നതില്‍ ആശങ്കയുണ്ടെന്നും സ്ത്രീകളെ അപമാനിച്ചാണ് ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളില്‍ അഭിഭാഷകനുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.


Read more:  ഓങ് സാങ് സൂകിക്കെതിരായ പ്രതിഷേധം; ഐറിഷ് സംഗീതജ്ഞന്‍ ഡബ്ലിന്‍ പുരസ്‌കാരം തിരിച്ചുനല്‍കി


ഹാര്‍ദിക് പട്ടേലിന്റേതാണെന്ന് പറയുന്ന നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇന്ന് പുറത്തിറങ്ങിയത്. 2017 മേയ് 16 എന്നാണ് വീഡിയോയില്‍ തിയതി എഴുതിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിന് തനിക്കെതിരെ ബി.ജെ.പി ലൈംഗിക ദൃശ്യങ്ങളടങ്ങിയ സി.ഡി പുറത്തിറക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു.

അതേ സമയം ഹാര്‍ദിക്കിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ഭയക്കുന്ന ബി.ജെ.പിയാണ് സിഡിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

We use cookies to give you the best possible experience. Learn more