പട്ടേല്‍ പ്രക്ഷോഭം; ഹാര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ
national news
പട്ടേല്‍ പ്രക്ഷോഭം; ഹാര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2018, 12:51 pm

അഹമ്മദാബാദ്: 2015ലെ പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള കലാപ കേസില്‍ പട്ടീദര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെ 2 വര്‍ഷത്തേക്ക് ജയിലിലടയ്ക്കാന്‍ കോടതിവിധി. ഗുജറാത്തിലെ മെഹ്‌സാന കോടതിയുടേതാണ് വിധി. ഹാര്‍ദികിനെ കൂടാതെ പ്രക്ഷോഭം നയിച്ച ലാല്‍ജിത് പട്ടേലിനെതിരെയും ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിനിടെ വിസ്‌നഗര്‍ ബി.ജെ.പി എം.എല്‍.എ റുഷികേഷ് പട്ടേലിന്റെ ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഹാര്‍ദിക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം ജനക്കൂട്ടം ഓഫീസ് തകര്‍ത്തതായിരുന്നു സംഭവം. ഹാര്‍ദിക് ഉള്‍പ്പടെ 17 പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായിരുന്ന ഹാര്‍ദിക് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നെങ്കിലും മെഹ്‌സാനയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

കേസില്‍ വിധി എതിരായാല്‍ സംയമനം പാലിക്കണമെന്ന് ഹാര്‍ദിക് അണികളോട് പറഞ്ഞിരുന്നു.