അഹമ്മദാബാദ്: തന്നെ കൊലപ്പെടുത്താന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. സുരേന്ദ്രനഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുവേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹാര്‍ദിക്കിന് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പി ഞാന്‍ മരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ എനിക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. പക്ഷേ ഞാന്‍ മിണ്ടാതിരിക്കില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.
അക്രമിയ്‌ക്കെതിരെ ഹാര്‍ദിക് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
സുരേന്ദ്രനഗറിലെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ഓടിയെത്തിയ ഒരാള്‍ ഹാര്‍ദിക്കിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹാര്‍ദിക്കിന്റെ അനുയായികള്‍ അയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.