| Monday, 4th December 2017, 2:20 pm

സൂററ്റില്‍ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവയ്ക്കാന്‍ വ്യവസായി 5 കോടി രൂപ വാഗ്ദാനം ചെയ്തതായി ഹാര്‍ദിക് പട്ടേല്‍

എഡിറ്റര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാതിരിക്കാന്‍ ഒരു പ്രമുഖ വ്യവസായി 5 കോടി രൂപ വാഗാദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍.

ധനികനായ ഒരു വ്യക്തിയില്‍ നിന്ന് തനിക്ക് വാഗ്ദാനം ലഭിച്ചുവെന്നും , സൂററ്റില്‍ ഒരു റാലിയെയും പൊതുയോഗവും സംഘടിപ്പിക്കാതിരിക്കാന്‍ തനിക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് ഹാര്‍ദിക് പട്ടേലിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ അത്തരത്തില്‍ തന്നെ വിലയ്ക്കെടുക്കാന്‍ കഴിയിലെന്നും അതുകൊണ്ടു തന്നെ താന്‍ ആ ഓഫര്‍ നിരസിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി, ആം ആദ്മി തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യരുതെന്നും അദ്ദേഹം ഗുജറാത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. പകരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.


Dont Miss സി.പി.ഐ.എം സമ്മേളനങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് പി. ജയരാജന്‍


പാട്ടീദര്‍ റാലികളില്‍ ലഭിച്ച വലിയ ജനപങ്കാളിത്തം വെറുതെയാവില്ലെന്നും ഡിസംബര്‍ 9, 14 തീയതികളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വിശ്വസ്തതയും അധികാരവും ശരിയായ പാര്‍ട്ടിക്ക് വേണ്ടി അവര്‍ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുപ്പ് കാലത്തെ ഭീകരതയെക്കുറിച്ചും പട്ടേല്‍ പറഞ്ഞു. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനില്‍ ബി.ജെ.പി.ക്ക് അനുകൂലമായി ആരും വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടാകില്ലെന്നും പട്ടേല്‍ പറഞ്ഞു.

ബിജെപിയോട് ഞങ്ങള്‍ക്ക് വ്യക്തിപരമായി വിരോധമില്ല, എന്നാല്‍ പാട്ടിദാര്‍ പ്രക്ഷോഭത്തിനിടയില്‍ അവര്‍ ഈ സമുദായത്തെ ബുദ്ധിമുട്ടിച്ചതൊന്നും മറക്കാന്‍ കഴിയില്ലെന്നും ഹാര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more