അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു. നിയമനത്തിന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.
നിലവില്‍ അമിത് മാളവ്യയാണ് സംസ്ഥാന അധ്യക്ഷന്‍.
ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് ഹര്‍ദിക് പട്ടേലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2015ലെ പട്ടേല്‍ സംവരണ സമരത്തിന് നേതൃത്വം കൊടുത്താണ് ഹര്‍ദിക് ഗുജറാത്തില്‍ ശക്തനായി ഉയര്‍ന്നുവന്നത്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. ബി.ജെ.പിയുമായുള്ള ശക്തമായ പോരാട്ടത്തില്‍ 81 സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനായി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ