ബി.ജെ.പിയിൽ ചേർന്നപ്പോൾ രാജ്യദ്രോഹക്കുറ്റം ആവി; ഹാർദിക് പട്ടേലിനെയും ഷെഹ്‌ല റാഷിദിനെയും കുറ്റവിമുക്തരാക്കി
00:00 | 00:00
ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറക്കുമെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനും നാല് കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകുകയായിരുന്നു. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി. മുമ്പ് ബി.ജെ.പി വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ട ഇരുവരും ബി.ജെ.പി അനുകൂലികളായതിന് പിന്നാലെയാണ് കേസ് പിൻവലിക്കപ്പെട്ടത്.
Content Highlight: Hardik Patel and Shehla Rashid were acquitted