ടീമില്‍ തിരിച്ചെത്തി സഞ്ജു, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, പട ഇനി പാണ്ഡ്യ നയിക്കും
Cricket
ടീമില്‍ തിരിച്ചെത്തി സഞ്ജു, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, പട ഇനി പാണ്ഡ്യ നയിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st October 2022, 8:13 pm

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടി-20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടി-20 ലോകകപ്പ് കഴിഞ്ഞയുടന്‍ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഹര്‍ദിക് പാണ്ഡ്യയാണ് ടി-20 ടീമിനെ നയിക്കുന്നത്. റിഷബ് പന്തിനാണ് ഉപനായകദൗത്യം.

ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി-20 മത്സരങ്ങളുമാണുള്ളത്.

അതേസമയം, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു കളിക്കില്ല. സീനിയര്‍ താരങ്ങളും ടീമിലുണ്ട്. ഇതോടെ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡിനെ ശിഖര്‍ ധവാന്‍ നയിക്കും. പന്ത് തന്നെ വൈസ് ക്യാപ്റ്റന്‍ റോളില്‍ തുടരും.

പരിക്കിനെ തുടര്‍ന്ന് ടി-20 ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കുല്‍ദീപ് സെന്‍, യഷ് ദയാല്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ജസ്പ്രിത് ബുമ്രയുടെ വിശ്രമ കാലയളവ് തീരാത്തതിനാല്‍ താരം ഇനിയും കാത്തിരിക്കണം.

ബംഗ്ലാദേശിനെതിരായ ഏകദിന-ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനേയും പ്രഖ്യാപിച്ചു. രോഹിത്, കോഹ്ലി, രാഹുല്‍ എന്നിവര്‍ ഈ പരമ്പരകളില്‍ ടീമില്‍ തിരിച്ചെത്തും.

അതേസമയം ബംഗ്ലാദേശിനെതിരായ ഏകദിന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

ബംഗ്ലാദേശിനെിരെ ഏകദിന പരമ്പര്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷബ്് പന്ത്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, യഷ് ദയാല്‍.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത്, കെ.എസ്. ഭരത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Content Highlights: Hardik Pandya to captain in T20Is, Umran Malik & Sanju Samson return