| Thursday, 2nd February 2023, 2:19 pm

അന്ന് ധോണി ചെയ്തതെന്താണോ അത് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്: ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി-20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 168 റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസിലാന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്.

ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ കൈയടി നേടി. ആദ്യ അഞ്ച് ടി-20 മത്സരത്തിലും ഫ്ളോപ്പായ ഗില്ലിന് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടാനും ഗില്ലിനായി.ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി-20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.

മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 168 റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസിലാന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ കൈയടി നേടി. ആദ്യ അഞ്ച് ടി-20 മത്സരത്തിലും ഫ്ളോപ്പായ ഗില്ലിന് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടാനും ഗില്ലിനായി.

അര്‍ധസെഞ്ച്വറിക്ക് പിന്നാലെ മറുവശത്ത് തകര്‍ത്തടിക്കാന്‍ തുടങ്ങിയ ഗില്ലിന് സ്‌ട്രൈക്ക് നല്‍കാനാണ് പാണ്ഡ്യ കൂടുതലും ശ്രമിച്ചത്. തകര്‍ത്തടിക്കുന്ന ബാറ്ററായിട്ടും എന്തുകൊണ്ടാണ് അവസാന ഓവറുകളില്‍ ഗില്ലിന് സ്‌ട്രൈക്ക് കൈമാറിയതെന്ന് മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ പാണ്ഡ്യയോട് ചോദിച്ചിരുന്നു. അന്ന് ധോണി ചെയ്തത് ഇപ്പോള്‍ താന്‍ ചെയ്യുകയാണെന്നാണ് ഹര്‍ദിക മറുപടി നല്‍കിയത്.

‘സിക്‌സടിക്കുക എന്നത് എനിക്കെപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ ജീവിതം ഇങ്ങനെയാണ്, പരിണമിച്ചുകൊണ്ടിരിക്കും. കൂട്ടുകെട്ടുകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ എന്റെ ബാറ്റിങ് പങ്കാളിക്ക് ഞാന്‍ മറുവശത്തുണ്ടെന്ന ഉറപ്പ് നല്‍കാനാണ് ക്രീസിലുള്ളപ്പോള്‍ ഞാനെപ്പോഴും ശ്രമിക്കറുള്ളത്. കാരണം, ഇപ്പോള്‍ ടീമിലുള്ള ആരെക്കാളും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ആ പരിചയസമ്പത്തുവെച്ച് സമ്മര്‍ദത്തെ ശാന്തതയോടെ എനിക്ക് കൈകാര്യം ചെയ്യാനാകും.

കരിയറിന്റെ അവസാന കാലത്ത് ധോണി ഫിനിഷറെന്ന നിലയില്‍ എന്താണോ ചെയ്തിരുന്നത് അത് ആവര്‍ത്തിക്കാനാണ് ഞാനും ശ്രമിക്കുന്നത്. മികച്ച ഫിനിഷറായിട്ടും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് തന്റെ ബാറ്റിങ് പങ്കാളിക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ധോണി ശ്രമിച്ചിരുന്നത്. അതേ റോള്‍ ചെയ്യാനാണ് ഞാനും ശ്രമിച്ചത്.

ധോണിയുടെ കാലത്ത് കളിക്കുമ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. ഗ്രൗണ്ടിലിറങ്ങിയാല്‍ തലങ്ങും വിലങ്ങും അടിക്കുക എന്നതായിരുന്നു രീതി. പക്ഷെ ധോണി വിരമിച്ചതോടെ അദ്ദേഹം ചെയ്തിരുന്ന ജോലി പെട്ടെന്ന് എന്റെ ഉത്തരവാദിത്തമായി. അതെനിക്കൊരു പ്രശ്‌നമല്ല. കളി ജയിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് കുറച്ച് പതുക്കെ കളിച്ചാലും പ്രശ്‌നമൊന്നുമില്ല,’പാണ്ഡ്യ പറഞ്ഞു.

മത്സരത്തില്‍ 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത പാണ്ഡ്യ ബൗളിംഗിലും തിളങ്ങിയിരുന്നു. ടി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും പാണ്ഡ്യ പേരിലാക്കി.

Content Highlights: Hardik Pandya talking about MS Dhoni

We use cookies to give you the best possible experience. Learn more