| Monday, 19th June 2017, 7:00 pm

'ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്'; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലേറ്റു വാങ്ങിയ ദയനീയ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഇന്ത്യയ്ക്ക് നാളുകള്‍ തെല്ലിത്തിരി തന്നെ കാത്തിരിക്കേണ്ടി വരും. മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ഇന്ത്യ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പരാജയത്തെ കുറിച്ച് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്വീറ്റ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

” കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ് ഞങ്ങളെ ചതിച്ചത്. എന്തിന് മറ്റുള്ളവരെ പറയണം.” എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. സംഭവം ഉടനെ തന്നെ വൈറലായി മാറിയെങ്കിലും വിവാദം മണത്ത താരം പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഹാര്‍ദ്ദികിന്റെ ട്വീറ്റ് സഹതാരങ്ങളായ രവീന്ദ്ര ജഡേജയേയും ജസ്പ്രീത് ബുംറെയേയും ലക്ഷ്യം വച്ചുളളതാണെന്നാണ് കരുതപ്പെടുന്ന ത്.


Also Read: ‘ ഇപ്പോ മനസിലായില്ലേ നിന്റെ അച്ഛനാരാണെന്ന്?’; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ തെറിയഭിഷേകവുമായി പാക് ആരാധകന്‍; തല്ലാനോങ്ങിയ ഷമിയെ ചേര്‍ത്തു പിടിച്ച് രംഗം ശാന്തമാക്കി ധോണി, വീഡിയോ കാണാം


പന്തു കൊണ്ടും ബാറ്റു കൊണ്ടും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത പാണ്ഡ്യ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ഒരറ്റത്ത് എല്ലാവരും കര്‍ത്തവ്യം മറന്ന് കൂടാരം കയറിയപ്പോള്‍ ധീരമായി തന്നെയായിരുന്നു പാണ്ഡ്യയുടെ ഒറ്റയാള്‍
പോരാട്ടം. 32 പന്തില്‍ നിന്നും റെക്കോര്‍ഡ് വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പാണ്ഡ്യ പോരായ്മ ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തില്‍ തന്നെയാണ് അല്ലാതെ പിച്ച് സ്വഭാവം മാറിയതല്ലെന്ന് അടിവരിയിട്ടു.

43 പന്തില്‍ നിന്നും 76 റണ്‍സെടുത്ത താരം ആറ് കിടിലന്‍ സിക്‌സറുകളും പറത്തിയിരുന്നു. രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പമാണ് പാണ്ഡ്യയുടെ റണ്ണൗട്ടിന് വഴിയൊരുക്കിയത്. റണ്ണൗട്ടായതിലുള്ള അസംതൃപ്തി പാണ്ഡ്യ മറച്ചുവെച്ചതുമില്ല. തന്നെ റണ്ണൗട്ടാക്കിയ ജഡേജയെ ആണോ അതോ നോബോളുകള്‍ വഴങ്ങി ഇന്ത്യയുടെ പരാജയത്തിന് മുഖ്യകാരണം ആയ ബുംറയെയാണോ പാണ്ഡ്യ ട്വിറ്ററില്‍ ലക്ഷ്യം വെച്ചത് എന്ന കാര്യം ഉറപ്പില്ല.

We use cookies to give you the best possible experience. Learn more