| Monday, 28th January 2019, 10:01 am

മിഡ് വിക്കറ്റില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയുടെ മാസ്മരിക ക്യാച്ച്; ഞെട്ടി വില്യംസണ്‍ - വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മൗണ്ട് മോണ്‍ഗനൂയി: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിട്ട ഹാര്‍ദിക് പാണ്ഡ്യയുടെ ഉഗ്രന്‍ തിരിച്ചുവരവ്. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച കെയ്ന്‍ വില്യംസന്റെ ക്യാച്ച് മിഡ് വിക്കറ്റില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ കൈപിടിയിലൊതുക്കിയത്.

എന്തുകൊണ്ട് പാണ്ഡ്യ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന ക്യാച്ചായിരുന്നു അത്. 48 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍സെടുത്താണ് വില്യംസന്‍ മടങ്ങിയത്. ചാഹല്‍ എറിഞ്ഞ 17 ഒവറിലാണ് പാണ്ഡ്യയുടെ മാസ്മരിക ക്യാച്ച് പിറന്നത്.

Read Also : സലായ്ക്കുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തരുത്; അതിനുവേണ്ടി ചിലവാകുന്ന തുക എത്രയായാലും ഞാന്‍ തരാം; കാന്റെ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 59 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (15 പന്തില്‍ 13), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ 17), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (48 പന്തില്‍ 28) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. റോസ് ടെയ്ലര്‍ (45), ടോം ലാഥം (34) എന്നിവര്‍ ക്രീസില്‍.

കൈക്കുഴയ്ക്കു പരുക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്രസിങ് ധോണിക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ദിനേഷ് കാര്‍ത്തിക്കാണ് പകരക്കാരന്‍. ടീമിലേക്കു മടങ്ങിയെത്തിയ പാണ്ഡ്യ അന്തിമ ഇലവനിലെത്തിയപ്പോള്‍, വിജയ് ശങ്കര്‍ പുറത്തായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച കിവീസിന് ഒരിക്കല്‍ക്കൂടി പരമ്പരയില്‍ തുടക്കം പിഴയ്ക്കുന്ന കാഴ്ചയോടെയാണ് മല്‍സരത്തിനു തുടക്കമായത്.

We use cookies to give you the best possible experience. Learn more