രോഹിത്തിന്റെയും സൂര്യയുടെയും കീഴില്‍ കളിച്ചു, ഇനി സ്വന്തം ചേട്ടന്റെ കീഴില്‍; പോരാട്ടത്തിനൊരുങ്ങി പാണ്ഡ്യ ബ്രദേഴ്‌സ്
Sports News
രോഹിത്തിന്റെയും സൂര്യയുടെയും കീഴില്‍ കളിച്ചു, ഇനി സ്വന്തം ചേട്ടന്റെ കീഴില്‍; പോരാട്ടത്തിനൊരുങ്ങി പാണ്ഡ്യ ബ്രദേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th November 2024, 9:15 am

അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം ആദ്യമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാന്‍ തയ്യാറെടുത്ത് ഹര്‍ദിക് പാണ്ഡ്യ. സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്ക് കീഴില്‍ ബറോഡക്ക് വേണ്ടിയാണ് ഹര്‍ദിക് കളത്തിലിറങ്ങുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹര്‍ദിക് പാണ്ഡ്യ ഡൊമസ്റ്റിക് ടി-20 സര്‍ക്യൂട്ടിലേക്ക് തിരിച്ചെത്തുന്നത്.

2018-19 സീസണിലെ രഞ്ജി ട്രോഫിയിലാണ് ഹര്‍ദിക് തന്റെ അവസാന ഡൊമസ്റ്റിക് മത്സരം കളിച്ചത്.

 

ബറോഡ നേരത്തെ തീരുമാനിച്ച 17 അംഗ സ്‌ക്വാഡില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ശേഷം താരത്തെ ടീമിന്റെ ഭാഗമാക്കുകയായിരുന്നു.

‘സാധാരണയായി 18 അംഗ സ്‌ക്വാഡിനെയാണ് അസോസിയേഷന്‍ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇതുവരെ 17 താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇപ്പോള്‍ ഹര്‍ദിക്കും ടീമിന്റെ ഭാഗമാവുകയാണ്,’ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഇത്തവണ ഗ്രൂപ്പ് ബി-യിലാണ് ബറോഡ ഉള്‍പ്പെട്ടിരിക്കുന്നത്. തമിഴ്‌നാടും കര്‍ണാടകയും സൗരാഷ്ട്രയും അടങ്ങുന്ന ഗ്രൂപ്പ് ബി മരണഗ്രൂപ്പായാണ് വിലയിരുത്തപ്പെടുന്നത്. ഈ കൂട്ടത്തിലേക്ക് ഹര്‍ദിക് പാണ്ഡ്യയും എത്തുന്നതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാകും.

അതേസമയം, ടീം ക്യാപ്റ്റനായ ക്രുണാല്‍ പാണ്ഡ്യയാകട്ടെ രഞ്ജി ട്രോഫിയില്‍ മികച്ച ഫോമില്‍ തുടരുകയാണ്. കളിച്ച ഏഴ് ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 367 റണ്‍സാണ് താരം സ്വന്തമാക്കിയത്. രഞ്ജിയിലെ ഈ മിന്നും ഫോം മുഷ്താഖ് അലി ട്രോഫിയിലും തുടരാനാണ് ക്രുണാല്‍ ആഗ്രഹിക്കുന്നത്.

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബറോഡ. കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും 27 പോയിന്റുമായാണ് ബറോഡ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇതില്‍ ക്രുണാല്‍ പാണ്ഡ്യയുടെ സംഭാവനകള്‍ വളരെ വലുതാണ്.

 

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024-25 ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

  1. ബംഗാള്‍
  2. പഞ്ചാബ്
  3. മധ്യപ്രദേശ്
  4. ഹൈദരാബാദ്
  5. രാജസ്ഥാന്‍
  6. മേഘാലയ
  7. മിസോറാം
  8. ബീഹാര്‍

 

ഗ്രൂപ്പ് ബി

  1. ഗുജറാത്ത്
  2. തമിഴ്നാട്
  3. സൗരാഷ്ട്ര
  4. കര്‍ണാടക
  5. ത്രിപുര
  6. ബറോഡ
  7. സിക്കിം
  8. ഉത്തരാഖണ്ഡ്

ഗ്രൂപ്പ് സി

  1. ദല്‍ഹി
  2. ഹിമാചല്‍ പ്രദേശ്
  3. ഉത്തര്‍ പ്രദേശ്
  4. ഹരിയാന
  5. ജാര്‍ഖണ്ഡ്
  6. ജമ്മു കശ്മീര്‍
  7. മണിപ്പൂര്‍
  8. അരുണാചല്‍ പ്രദേശ്

 

ഗ്രൂപ്പ് ഡി

  1. അസം
  2. റെയില്‍വേയ്സ്
  3. ഒഡീഷ
  4. വിദര്‍ഭ
  5. ചണ്ഡിഗഢ്
  6. പുതുച്ചേരി
  7. ഛത്തീസ്ഗഢ്

 

ഗ്രൂപ്പ് ഇ

  1. മുംബൈ
  2. ഗോവ
  3. ആന്ധ്ര പ്രദേശ്
  4. കേരളം
  5. മഹാരാഷ്ട്ര
  6. സര്‍വീസസ്
  7. നാഗാലാന്‍ഡ്

 

Content Highlight: Hardik Pandya set to play Syed Mushtaq Ali Trophy