| Saturday, 28th January 2023, 9:20 pm

മത്സരം തോൽക്കാൻ കാരണം ഹാര്‍ദിക് പാണ്ഡ്യ ചെയ്ത മണ്ടത്തരങ്ങൾ; വിമർശിച്ച് പാകിസ്ഥാൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

തുടർച്ചയായ വിജയങ്ങൾക്കും പരമ്പര നേട്ടങ്ങൾക്കും ശേഷം ഇന്ത്യൻ ടീം ന്യൂസിലാൻഡ്സിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. 21 റൺസിനായിരുന്നു കുട്ടി ക്രിക്കറ്റിൽ കിവീസിനെതിരെ ഇന്ത്യ വിജയിച്ചത്.

എന്നാലിപ്പോൾ മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് കാരണം ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ ചെയ്ത മണ്ടത്തരങ്ങളാണ് എന്ന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയ.

ഇന്ത്യൻ ക്യാപ്റ്റൻ കളിയുടെ പല നിർണായകമായ നിമിഷങ്ങളിലും തെറ്റായതും യാഥാർഥ്യബോധ്യമില്ലാത്തതുമായ തീരുമാനങ്ങളാണ് പുറത്തെടുത്തതെന്നും ഇത് ഇന്ത്യൻ ടീമിന്റെ പരാജയത്തിന് കാരണമായെന്നുമാണ് കനേരിയ വിമർശനം ഉന്നയിച്ചത്.

“ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി ആ മത്സരത്തിൽ വളരെ മോശമായിരുന്നു. നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ പിഴവ് പറ്റി. ബോളിങ്ങിലായിരുന്നു അദ്ദേഹം കൂടുതൽ പിഴവുകൾ വരുത്തിയത്. ബോളർമാരെ സാഹചര്യത്തിനനുസരിച്ച് കൃത്യമായി റൊട്ടേറ്റ് ചെയ്യാൻ പാണ്ഡ്യക്ക് സാധിച്ചില്ല,’ കനേരിയ പറഞ്ഞു.

‘ശിവം മാവിയെ പാണ്ഡ്യ വളരെ വൈകിയാണ് ബോൾ ചെയ്യാൻ കൊണ്ടുവന്നത് അത് തിരിച്ചടിയായി. എന്റെ അഭിപ്രായത്തില്‍ മാവിയെകൊണ്ട് നേരത്തെ തന്നെ ബോൾ ചെയ്യിക്കേണ്ടിയിരുന്നു. അത് കൂടാതെ ദീപക് ഹൂഡയെക്കൊണ്ട് കൂടുതല്‍ ഓവറുകള്‍ ബോൾ ചെയ്യിച്ചെങ്കിൽ റൺ വഴങ്ങുന്നത് കുറച്ച് കൂടി പിടിച്ചു നിർത്താമായിരുന്നു,’ ഡാനിഷ് കനേരിയ കൂട്ടിച്ചേർത്തു.

കിവീസിനെതിരെ മാവിയും ഹൂഡയും മികച്ച രീതിയിലാണ് ബോൾ ചെയ്തത്.
എന്നാൽ ഇരു താരങ്ങൾക്കും രണ്ട് ഓവറുകൾ മാത്രമാണ് ബോൾ ചെയ്യാൻ ലഭിച്ചത്. മാവി 19 റൺസ് വിട്ട് കൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോൾ, ഹൂഡ 14 റൺസാണ് വഴങ്ങിയത്.

മത്സരത്തിൽ ഇന്ത്യൻ ഇന്ത്യൻ ടീമാണ് ടോസ് വിജയിച്ചത്. ടോസ് നേടിയ ടീം കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്സ് ഫിൻ അലൻ(35) കോൺവേ(52) ടാരിൽ മിച്ചൽ (59) എന്നിവരുടെ മികച്ച ബാറ്റിങ്‌ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ(50), സൂര്യ കുമാർ യാദവ് (47) എന്നിവർക്ക് മാത്രമാണ് തിളങ്ങാൻ സാധിച്ചത്.
ഏക്ന സ്പോർട്സ് സിറ്റിയിൽ നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content Highlights:Hardik Pandya’s stupid mistakes are the reason for losing the match; Criticizing Danish Kaneria

We use cookies to give you the best possible experience. Learn more