ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നം ട്വന്റി-20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 160 എന്ന ടാര്‍ഗറ്റ് ഇന്ത്യ ഏഴ് വിക്കറ്റും 13 പന്തും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ പരമ്പര 2-1 എന്ന നിലയിലാണ് നിലവില്‍. രണ്ട് മത്സരങ്ങള്‍ കൂടെ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
മത്സരം ഇന്ത്യ വിജയിച്ചെങ്കിലും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എയറിലാണ്. വിജയിക്കാന്‍ രണ്ട് റണ്‍സും 14 പന്തും ബാക്കിനില്‍ക്കെ അദ്ദേഹം സിക്‌സറടിച്ചായിരുന്നു മത്സരം ഫിനിഷ് ചെയതത്. എന്നാല്‍ അപ്പുറം യുവതാരം തിലക് വര്‍മ 49 റണ്‍സുമായി ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന് അര്‍ധസെഞ്ച്വറി അടിക്കാനുള്ള അവസരം ഹര്‍ദിക് മനപൂര്‍വം കളയുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
ധോണിയൊക്കെ പണ്ട് കോഹ്‌ലിക്ക് വേണ്ടി മത്സരം ഫിനിഷ് ചെയ്യാന്‍ വിട്ടുകൊടുത്തതും ഹര്‍ദിക്കിനോട് കണ്ട് പഠിക്കാന്‍ ആരാധകര്‍ പറയുന്നുണ്ട്. ഹര്‍ദിക്കിന്റെ ഈ പ്രവര്‍ത്തിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്.
37 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സറുമടിച്ചാണ് തിലക് 49 റണ്‍സ് നേടിയത്. ആദ്യ രണ്ട് വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. സൂര്യകുമാര്‍ 44 പന്ത് നേരിട്ട് 83 റണ്‍സ് സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ താരവും സൂര്യയാണ്.
ഓപ്പണര്‍മാരായ ഗില്ലിനും അരങ്ങേറ്റക്കാരന്‍ ജെയ്‌സ്വാളിനും തിളങ്ങാന്‍ സാധിച്ചില്ല. നേരത്തെ ഇന്ത്യക്കായി ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയിരുന്നു. വിന്‍ഡീസിനായി ബ്രാണ്ഡണ്‍ കിങ് 42 റണ്‍സും റോവ്മന്‍ പവല്‍ 40 റണ്‍സും സ്വന്തമാക്കിയിരുന്നു. നിക്കോളസ് പൂരന്‍ 20 റണ്‍സ് നേടി പുറത്തായി.
Content Highlight: Hardik Pandya’s Bad Gesture to Tilak Varma as He finished the Game when Tilak was on 49 Runs