2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി നടന്ന താര ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പൊന്നും വില കൊടുത്താണ് ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്തതിനെത്തുടര്‍ന്ന് ക്യാമ്പിലും പുറത്തും ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി രോഹിത് ശര്‍മ അഞ്ച് തവണയാണ് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്തത്. 2022 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ വന്ന വര്‍ഷം തന്നെ പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം കപ്പ് ഉയര്‍ത്തുകയും 2023ല്‍ റണ്ണേഴ്‌സ് അപ് ആവുകയും ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തന്റെ മുന്‍ ടീമിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹം പാണ്ഡ്യ പ്രകടിപ്പിച്ചിരുന്നു. താരത്തിന്റെ വരവോടെ മുംബൈ ക്യാമ്പില്‍ ഏറെ ഉള്‍പ്പൂര് നടക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ഇതിനു ഉദാഹരണമായി അടുത്തിടെ മുംബൈ ഹെഡ് കോച്ച് രോഹിത്തിനെ കുറിച്ച് സംസാരിച്ചതിന് വിമര്‍ശിച്ചുകൊണ്ട് രോഹിത്തിന്റെ ഭാര്യ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. മുംബൈ കോച്ച് കുറേ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ആയിരുന്നു അത്.
എന്നാല്‍ ഇത്തരം ചര്‍ച്ച ഇല്ലായ്മകള്‍ തെളിയിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത കൂടെ. ഇരു താരങ്ങളും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതായിട്ടാണ് ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനെ ശക്തിപ്പെടുത്തുന്ന ഒരു എക്‌സ് കുറിപ്പ് ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആയ വൈഭവ് ഭോല ഷെയര്‍ ചെയ്യുകയുണ്ടായിരുന്നു. മറ്റുചില പോസ്റ്റുകളില്‍ ഇരുവരും ആദ്യമേ ഫോളോ ചെയ്യുന്നില്ല എന്നും ആരാധകര്‍ പറയുന്നുണ്ട്.
Content highlight: Hardik Pandya, Rohit Sharma unfollow each other on Instagram