| Monday, 4th December 2017, 7:57 pm

'ആ ചൂട് ഞാനറിഞ്ഞിട്ടുണ്ട്, അന്നാദ്യമായി ധോണി എന്നോട് ദേഷ്യപ്പെട്ടു'; റെയ്‌നയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും

എഡിറ്റര്‍

മുംബൈ: എല്ലാവരും കരുതുന്ന പോലെ ധോണി അത്ര കൂളല്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് റെയ്‌ന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മിസ്റ്റര്‍ കൂള്‍ ധോണിയുടെ ചൂടറിഞ്ഞ അനുഭവം വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയും രംഗത്തെത്തിയിരിക്കുകയാണ്. ബ്രേക്ക്ഫാസ്റ്റ് വിത് ചാംപ്യന്‍സ് എന്ന ഷോയിലാണ് പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു പാണ്ഡ്യയെ ധോണി ശകാരിച്ചത്.

ഓസ്‌ട്രേലിയയ്ക്കതെരായിരുന്നു പാണ്ഡ്യയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തിലെ ആദ്യ ഓവറില്‍ 21 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്. അതോടെ തന്റെ മനസ് ബ്ലാങ്കായെന്നും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായെന്നും പാണ്ഡ്യ പറയുന്നു. അപ്പോള്‍ ധോണി തനിക്ക് ആത്മവിശ്വാസം പകര്‍ന്നെന്നും അതോടെ മത്സരത്തിലേക്ക് തിരിച്ചു വന്ന താന്‍ രണ്ട് വിക്കറ്റുകള്‍ നേടിയെന്നും പാണ്ഡ്യ പറയുന്നു.


Also Read: ‘കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു, പളളിവികാരിയുടെ കൈമുത്തും; ചെന്നിത്തലയ്ക്കു പോലും ആ ലെവലില്‍ എത്താന്‍ കഴിയത്തില്ല, പിന്നെയല്ലേ, പിണറായി വിജയന്‍?’; അഡ്വ.ജയശങ്കര്‍


“ക്രിസ് ലൈനിന്റെ വിക്കറ്റാണ് ആദ്യം വീഴ്ത്തിയത്. വിക്കറ്റ് വീണതും ഞാന്‍ അമിതാഹ്ലാദം കാട്ടി. ഞാനിപ്പോഴും അത് ഓര്‍ക്കുന്നു. അപ്പോള്‍ മാഹി ദേഷ്യത്തോടെ എന്നോട് പറഞ്ഞു, നീ ഇങ്ങനെ ചെയ്താല്‍ നിനക്ക് വിലക്ക് വരികയും ടീമിന് ഒരു കളിക്കാരനെ നഷ്ടമാവുകയും ചെയ്യും. ഞങ്ങള്‍ക്കത് താല്‍പര്യമില്ല. ഞാനപ്പോള്‍ തെറ്റ് അംഗീകരിച്ച് മാഹിയോട് ക്ഷമ ചോദിച്ചു.” പാണ്ഡ്യ പറയുന്നു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ പാണ്ഡ്യയ്ക്ക് ഐ.സി.സിയുടെ താക്കീത് ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, മഹി മൈതാനത്ത് വച്ച് തന്നോട് ദേഷ്യപ്പെട്ടെങ്കിലും കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ താനിപ്പോഴും ഓര്‍ക്കുന്നുവെന്നും താരം പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more