ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കുമെന്നുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍സൈഡര്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹര്‍ദിക് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാന്നാണും താരം ഇക്കാര്യം ബി.സി.സി.ഐയുമായി ചര്‍ച്ച ചെയ്തു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഹര്‍ദിക്കോ ബി.സി.സി.ഐയോ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകിച്ചിട്ടില്ല.
2018ലാണ് താരം അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. മറ്റ് മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താരം ടെസ്റ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
‘ഹര്‍ദിക് പരിക്ക് മൂലം വലയുകയാണ്, എന്നാല്‍ ഇതുവരെ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ടെസ്റ്റില്‍ നിന്നും വിരമിക്കാനാണ് ഹര്‍ദിക് ആലോചിക്കുന്നത്.
ഇതുകാരണം വൈറ്റ്‌ബോള്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. അവന്‍ ഒരിക്കലും ഞങ്ങളുടെ ടെസ്റ്റ് പ്ലാനിംഗില്‍ ഉണ്ടായിട്ടില്ല,’ മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡര്‍ സ്‌പോര്‍ട്ടിനോട് പറഞ്ഞു.
ഹര്‍ദിക് ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചാല്‍ വലിയ നഷ്ടമാവുമെന്നും, ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണെന്നുമാണ് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറയുന്നത്.
രണ്ട് വര്‍ഷത്തിനിടെ രണ്ട് ലോകകപ്പുകള്‍ വരാനിരിക്കുകയാണെന്നും ഓള്‍റൗണ്ടറായ ഹര്‍ദിക്കിനെയാണ് തങ്ങള്‍ക്കാവശ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. ഹര്‍ദിക് ബൗളിംഗിലേക്ക് തിരികെ വരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശസ്ത്രക്രിയക്ക് ശേഷം ഹര്‍ദിക്കിന്റെ ബോളിംഗ് ഫിഗേഴ്‌സ് ആശ്വാസം നല്‍കുന്നതല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 46 ഓവര്‍ മാത്രമാണ് താരം എറിഞ്ഞിട്ടുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Hardik Pandya likely to announce retirement from one format – Report