ഹർദിക് ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നർ: മുൻ ഇന്ത്യൻ താരം
Cricket
ഹർദിക് ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നർ: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th September 2023, 2:03 pm

ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌. ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നട്ടെല്ലാണെന്നാണ് കൈഫ്‌ പറഞ്ഞത്.

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹർദിക്കിനെ പ്രശംസിച്ച് കൈഫ്‌ രംഗത്തുവന്നത്. സ്റ്റാർസ്പോർട്സിലൂടെയാണ് കൈഫ്‌ ഹർദികിനെക്കുറിച്ച് പറഞ്ഞത്.

‘പാകിസ്ഥാനെതിരെ ഇന്ത്യ സമ്മർദത്തിലായപ്പോൾ ഹർദിക് അവസരത്തിനൊത്ത് ഉയർന്ന് 87 റൺസ് നേടിയിരുന്നു. ഇഷാൻ കിഷനുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. പാകിസ്ഥാനെതിരെ സൂപ്പർ ഫോറിൽ നായകൻ ബാബറിന്റെ വിക്കറ്റ് വീഴ്ത്തികൊണ്ട് മികച്ച പ്രകടനം നടത്തി. അതുകൊണ്ടുതന്നെ അവൻ ഒരു മാച്ച് വിന്നർ ആണ്. ടീം കുഴപ്പത്തിലാവുമ്പോൾ ഹർദിക് ടീമിനെ രക്ഷിക്കുന്നു. ഇന്ത്യയുടെ ടോപ്പ് ഓർഡർ തകരുമ്പോൾ ഹർദിക് ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് കളിക്കും. അതിനാൽ തന്റെ അഭിപ്രായത്തിൽ ഹർദിക് ആണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ നട്ടെല്ല്,’ കൈഫ് പറഞ്ഞു.

ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ഹർദിക് മികച്ച പ്രകടനം നടത്തിയിരുന്നു 90 പന്തിൽ 87 റൺസാണ് താരം നേടിയത് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സംഭാവന ചെയ്യാൻ കഴിയുന്ന ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന് കൂടുതൽ കരുത്താണ് നൽകുന്നത്.

ഏഷ്യാ കപ്പിന്റെ ഫൈനലിലും താരത്തിന്റെ ഭാഗത്ത്‌ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൊളംബോ ആർ. പ്രേമദാസ് സ്റ്റേഡിയത്തിലാണ് ഏഷ്യയിലെ രാജാവ് ആരാണെന്നറിയാനുള്ള പോരാട്ടം നടക്കുന്നത്.

Content Highlight: Hardik Pandya is the backbone of India. Former Indian cricketer Mohammad Kaif commented.