ഐ.പി.എല്ലില്‍ തകര്‍ന്നവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; വിരാടിനെപ്പോലും ഭയപ്പെടുത്തുന്ന ഇവന്‍ ഒരൊന്നൊന്നര മൊതലാണ്!
Sports News
ഐ.പി.എല്ലില്‍ തകര്‍ന്നവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; വിരാടിനെപ്പോലും ഭയപ്പെടുത്തുന്ന ഇവന്‍ ഒരൊന്നൊന്നര മൊതലാണ്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 8:17 am

ടി-20 ലോക കപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് 45 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു. മധ്യനിരയില്‍ 27 പന്തില്‍ പുറത്താക്കാതെ 50 റണ്‍സ് ആണ് താരം നേടിയത്. മൂന്ന് സിക്‌സറും നാല് ഉള്‍പ്പെടെയാണ് പാണ്ഡ്യ ബംഗ്ലാദേശിനെതിരെ തകര്‍ത്താടിയത്. കൂടാതെ ബംഗ്ലാദേശിന്റെ ഒരു വിക്കറ്റും താരത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി 50+ റണ്‍സും ഒരു വിക്കറ്റും നേടുന്ന താരമാകാനാണ് പാണ്ഡ്യയ്ക്ക് കഴിഞ്ഞത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ വിരാട് കോഹ്‌ലിയാണ്.

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി 50+ റണ്‍സും ഒരു വിക്കറ്റും നേടുന്ന ഇന്ത്യന്‍ താരം, എതിരാളി, വര്‍ഷം

വിരാട് കോഹ്‌ലി – പാകിസ്ഥാന്‍ – 2012

വിരാട് കോഹ്‌ലി – വെസ്റ്റ് ഇന്‍ഡീസ് – 2016

ഹര്‍ദിക്ക് പാണ്ഡ്യ – ബംഗ്ലാദേശ് – 2024*

ഓപ്പണര്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സും വിരാട് കോഹ്‌ലി 28 പന്തില്‍ 37 റണ്‍സും നേടിയാണ് കൂടാരം കയറിയത്. മൂന്ന് സിക്‌സും ഒരു ഫോറും അടക്കമാണ് ഏറെക്കാലത്തിനുശേഷമാണ് വിരാട് ഫോമിലേക്ക് എത്തിയത്. ശേഷം ഇറങ്ങിയ റിഷബ് പന്ത് 24 പന്തില്‍ 36 റണ്‍സ് നേടി മികവ് പുലര്‍ത്തി.

ബംഗ്ലാദേശിനു വേണ്ടി തന്‍സിന്‍ ഹസന്‍ സാകിബ് രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ റാഷിദ് ഹുസൈന്‍ രണ്ട് വിക്കറ്റ് നേടി. ഷക്കീബ് അല്‍ ഹസന്‍ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഓപ്പണിങ് ഇറങ്ങിയ ലിട്ടണ്‍ ദാസ് 13 റണ്‍സിന് പുറത്തായപ്പോള്‍ തന്‍സീദ് ഹസന്‍ 29 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ശേഷം ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 40 റണ്‍സ് നേടി ടീമിനെ മുന്നോട്ടു കൊണ്ടുപോയെങ്കിലും ജസ്പ്രീത് ബുംറക്ക് മുന്നില്‍ വീഴുകയായിരുന്നു. അവസാനഘട്ടത്തില്‍ റാഷിദ് ഹുസൈന്‍ 24 റണ്‍സ് നേടി എങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്പ്രീത് 13 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും അര്‍ഷ്ദീപ് 30 റണ്‍സ് വഴങ്ങി സ്വന്തമാക്കി. ഹര്‍ദിക്കിന് ഒരു വിക്കറ്റും നേടാനായി.

 

Content Highlight: Hardik Pandya In Record Achievement In t20 World Cup