വിമര്‍ശനങ്ങളില്‍ പുഞ്ചിരിച്ച് അവന്‍ മുമ്പോട്ട്; തകര്‍പ്പന്‍ നേട്ടത്തില്‍ ഹര്‍ഭജനൊപ്പം ചേര്‍ന്ന് പാണ്ഡ്യ!
Sports News
വിമര്‍ശനങ്ങളില്‍ പുഞ്ചിരിച്ച് അവന്‍ മുമ്പോട്ട്; തകര്‍പ്പന്‍ നേട്ടത്തില്‍ ഹര്‍ഭജനൊപ്പം ചേര്‍ന്ന് പാണ്ഡ്യ!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 11:29 am

വാംഖഡെയില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ്  മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 17.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മുംബൈ വിജയം അനായാസമാക്കിയത്. 51 പന്തില്‍ നിന്ന് 6 സിക്സറും 12 ഫോറും ഉള്‍പ്പെടെ 102* റണ്‍സാണ് സ്‌കൈ അടിച്ചുകൂട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിനെ തകര്‍ത്തത് ക്യാപ്റ്റ് ഹര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ചൗള 33 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. മെച്ചപ്പട്ട രീതിയില്‍ പന്തെറിഞ്ഞ പാണ്ഡ്യ ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡിനൊപ്പനെത്തുകയാണ്.

മുംബൈക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌നേടുന്ന താരമാകാനാണ് പാണ്ഡ്യക്ക് സാധിച്ചത്. ഇനേട്ടത്തില്‍ മുന്‍ മുംബൈ താരമായ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു.

മുംബൈക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌നേടുന്ന താരം, വിക്കറ്റ്

ഹര്‍ദിക് പാണ്ഡ്യ – 11*

ഹര്‍ഭജന്‍ സിങ് – 11

ഷോണ്‍ പൊള്ളാക്ക് – 5

സ്‌കൈക്ക് പുറമെ 32 പന്തില്‍ 37 റണ്‍സ് നേടി പുറത്താക്കാതെ നിന്ന തിലക് വര്‍മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹൈദരാബാദിന് വേണ്ടി മാര്‍ക്കോയാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കമ്മിന്‍സ് 17 പന്തില്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിതീഷ് കുമാര്‍ 15 പന്തില്‍ 20 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. മുംബൈ ബൗളിങ് നിരയിലെ സ്പിന്‍ അറ്റാക്കര്‍ പിയൂഷ് ചൗളക്കും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്താന്‍ സാധിച്ചു.

 

 

Content Highlight: Hardik Pandya In Record Achievement