ഐ.സി.സിയുടെ ടി-20 ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഹര്‍ദിക് പാണ്ഡ്യ. നേപ്പാളിന്റെ മിന്നും താരം ദീപേന്ദ്ര സിങ് ഐറിയെ മറികടന്നാണ് ഹര്‍ദിക് ഒന്നാം റാങ്കില്‍ എത്തിയത്.
അടുത്തിടെ അവസാനിച്ച സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മിന്നും പ്രകടനത്തിലാണ് താരം റാങ്കിങ്ങില്‍ ഒന്നാമത് എത്തിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിര്‍ണായക നിമിഷങ്ങളില്‍ ടീമിന്റെ നെടുന്തൂണാവാന്‍ താരത്തിന് സാധിച്ചിരുന്നു.
2016ല്‍ ടി-20ഐയില്‍ അരങ്ങേറ്റം നടത്തിയ ഹര്‍ദിക് 109 മത്സരത്തിലെ 85 ഇന്നിങ്‌സില്‍ നിന്ന് 1700 റണ്‍സ് നേടിയിട്ടുണ്ട്. 27.9 എന്ന ശരാശരിയില്‍ 71 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. നാല് അര്‍ധ സെഞ്ച്വറികള്‍ അടക്കം 141.9 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഫോര്‍മാറ്റില്‍ 97 ഇന്നിങ്‌സില്‍ നിന്ന് നാല് മെയ്ഡന്‍ അടക്കം 89 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 4/26 എന്ന മികച്ച ബൗളിങ് പ്രകടനവും താരം സ്വന്തമാക്കിയിട്ടുണ്ട്. 2024 ടി-20 ലോകകപ്പിലും ഐതിഹാസികമായ പ്രകടനം കൊണ്ട് താരം അമ്പരപ്പിച്ചിരുന്നു.
Content Highlight: Hardik Pandya In Great Record Achievement T-20I