| Wednesday, 1st August 2018, 3:47 pm

തന്റെ ആദ്യ പ്രണയം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ ; രസികന്‍ മറുപടിയുമായി ദീപിക പള്ളിക്കല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ ആദ്യ കാമുകിയാരെന്ന് പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഇന്‍സ്റ്റഗ്രാം ഫോട്ടോയിലൂടെയാണ് ഹാര്‍ദിക്കിന്റെ “വെളിപ്പെടുത്തല്‍”.

“മൈ നമ്പര്‍ വണ്‍ ലവ്” എന്ന കുറിപ്പോടെ ദിനേഷ് കാര്‍ത്തിക്കിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്യുകയായിരുന്നു പാണ്ഡ്യ. കാര്‍ത്തിക്കിന് പാണ്ഡ്യയുമായി അടുത്ത ബന്ധമാണെന്നുള്ളത് ഇതിനകം പുറത്തുവന്ന കാര്യമാണ്. ബ്രെയ്ക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ ഗൗരവ് കപൂറുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതുമാണ്. പാണ്ഡ്യയുമായും കെ.എല്‍ രാഹുലുമായും ഏറെ സമയം ചിലവഴിക്കാറുണ്ടെന്നാണ് കാര്‍ത്തിക് പറഞ്ഞത്.

Also Read:ജീവിതമാണ്, വായിക്കണം: ആരോഗ്യസംബന്ധമായ തുറന്നെഴുത്തുകള്‍ “അശ്ലീല”മാക്കുന്നവര്‍ക്ക് ഡോ. വീണയുടെ മറുപടി

എന്തായാലും പാണ്ഡ്യയുടെ ഈ “വെളിപ്പെടുത്തലിന്” രസികന്‍ മറുപടിയുമായി കാര്‍ത്തിക്കിന്റെ ഭാര്യ ദീപിക പള്ളിക്കലും രംഗത്തെത്തിയിട്ടുണ്ട്. “ശരിക്കും എന്നെ പിന്തള്ളി. നന്ദി” എന്നായിരുന്നു ദീപികയുടെ പ്രതികരണം.

ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് മത്സരം നടക്കാനിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ രസികന്‍ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. വൃദ്ധിമാന്‍ സാഹ ഒരു സര്‍ജറി ആവശ്യമുള്ളതിനാല്‍ ടീമില്‍ നിന്നും വിട്ടതിനെ തുടര്‍ന്നായിരുന്നു കാര്‍ത്തിക്കിന് ടീമില്‍ ഇടംലഭിച്ചത്.

2007നുശേഷം ആദ്യമായാണ് കാര്‍ത്തിക് രാജ്യത്തിനുവേണ്ടി ടെസ്റ്റ് മത്സരം കളിക്കുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുശേഷമുള്ള രണ്ടാമത്തെ സീരീസ് ആണിത്. നേരത്തെ ജൂണില്‍ അഫ്ഗാനിസ്ഥാനിനെതിരെയുള്ള ടെസ്റ്റുമത്സരങ്ങളിലൊന്നില്‍ അദ്ദേഹം കളിച്ചിരുന്നു.

ജാസ്പ്രിത് ബുംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയും ഇടംനേടിയിട്ടുണ്ട്. പരുക്കേറ്റ ഭൂവനേശ്വര്‍ കുമാറിനെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more