2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി താര കൈമാറ്റത്തില്‍ ഗുജറാത്ത് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് 15 കോടിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൈമാറിയാണ് ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.
2022ലാണ് ഗുജറാത്ത് ടീം ഐ.പി.എല്ലില്‍ ഇടം കണ്ടെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ഹര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ ജി.ടി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് അവിടം കൊണ്ടും നിര്‍ത്തിയില്ലായിരുന്നു. 2023 ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തി അവര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടായിരുന്നു ജി.ടിയുടെ തോല്‍വി.
ഇപ്പോള്‍ ഹര്‍ദിക് തന്റെ മുന്‍ ടീമായ മുംബൈയിലേക്ക് പോകുമ്പോളും ജി.ടിയില്‍ ചിലവിട്ട സമയം വളരെ സന്തോഷമുള്ളതാണെന്ന് താരം പറഞ്ഞിരുന്നു.
ഹര്‍ദിക് തന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനായി മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് വേണ്ടി പ്രത്യേക വീഡിയോ അപ്‌ലോഡ് ചെയ്യുകയുണ്ടായി.
‘ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങുകയാണ്, ഞാനെന്റെ കുടുംബത്തിലേക്ക് മടങ്ങുകയാണ്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് മനോഹരമായ പുതിയ നിമിഷങ്ങള്‍ ഉണ്ടാക്കാനാണ്,’ അദ്ദേഹം പറഞ്ഞു.
ഗുജറാത്തിന് വേണ്ടി 833 റണ്‍സും 11 വിക്കറ്റുമാണ് ഹര്‍ദിക് നാടിയത്. എന്നാല്‍ മുംബൈക്ക് വേണ്ടി 45 വിക്കറ്റുകളും 1476 റണ്‍സുമാണ് താരം നേടിയത്.
Content Highlight: Hardik Pandya Coming Back To Mumbai Indians