പല്ലേക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍. ഒരു ഓവറില്‍ 26 റണ്‍സെടുത്ത പാണ്ഡ്യയുടെ ബാറ്റിംഗാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം.
87 പന്തില്‍ നിന്ന് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയ കളിയില്‍ പൊതുവെ ആക്രമണോത്സുക ബാറ്റിംഗ് ആണ് പാണ്ഡ്യ കാഴ്ചവെച്ചത്. ലങ്കന്‍ സ്പിന്നര്‍ പുഷ്പകുമാരയുടെ ഓവറിലായിരുന്നു പാണ്ഡ്യയുടെ സ്കോറിംഗ്. 4,4,6,6,6 എന്നിങ്ങനെയായിരുന്നു പാണ്ഡ്യയുടെ ആ ഓവറിലെ സ്കോറിംഗ്.
Also read അവസാന മത്സരത്തില്‍ കാലിടറി ട്രാക്കില്‍ വീണ് ഉസൈന്‍ ബോള്‍ട്ട്
എട്ടാം നമ്പര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് പാണ്ഡ്യ പല്ലേക്കലെയില്‍ കുറിച്ചത്. കൂടാതെ ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും പാണ്ഡ്യ മാറി. അര്‍ദ്ദ സെഞ്ച്വറി തികയ്ക്കാന്‍ 61 പന്തുകള്‍ ചെലവഴിച്ച പാണ്ഡ്യ അടുത്ത അമ്പത് റണ്‍സ് തികച്ചത് വെറും 25 പന്തുകളിലാണ്.
വീഡിയോ കാണാം