ഐ.പി.എല്ലില്‍ ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് റണ്‍സിന് പരാജയപ്പെട്ടിരുന്നു.
ദല്‍ഹി എട്ട് വിക്കറ്റിന് 130 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് ഇന്നിങ്ങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 125ല്‍ അവസാനിച്ചു.
Shami in the Powerplay vs Delhi:
W, 0, 0, 3, 2, 0, 0, 0, 1, 0, W, 0, W, 0, 0, 0, 1, W.
He is breathing fire. pic.twitter.com/iqGlDcyg2D
— Johns. (@CricCrazyJohns) May 2, 2023
131 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും 125 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനെ ഇശാന്ത് ശര്‍മ ആറ് റണ്‍സിന് ഒതുക്കുകയായിരുന്നു.
പരാജയപ്പെട്ടെങ്കിലും മുഹമ്മദ് ഷമി നയിച്ച ഗുജറാത്ത് ബൗളിങ്ങ് നിര മികച്ച പ്രകടനമാണ് അഹമ്മദാബാദില്‍ കാഴ്ചവെച്ചത്. ആദ്യ ഏഴ് ഓവര്‍ പിന്നിട്ടപ്പോഴേക്കും ഷമി തന്റെ നാല് ഓവര്‍ ക്വാട്ടയും എറിഞ്ഞ് തീര്‍ത്തിരുന്നു. ഈ നാല് ഓവറില്‍ വഴങ്ങിയതാകട്ടെ വെറും 11 റണ്‍സും. 2.75 എന്ന എക്കോണമിയില്‍ റണ്‍സ് വഴങ്ങിയ താരം നാല് വിക്കറ്റും പിഴുതെറിഞ്ഞിരുന്നു. W, 0, 0, 3, 2, 0, 0, 0, 1, 0, W, 0, W,0, 0, 0, 1, W എന്നിങ്ങനെയായിരുന്നു ഷമിയുടെ ആദ്യ 18 പന്തിലെ പ്രകടനം.
First over – W, 0, 0, 3, 2, 0
Second over – 0, 0, 1, 0, W, 0
Third over – W, 0, 0, 0, 1, W
Fourth over – 0, 0, 0, 4, 0, 0One of the finest spells ever in IPL history: 4-0-11-4, Take a bow, Shami. pic.twitter.com/zci0CRG83b
— Johns. (@CricCrazyJohns) May 2, 2023