| Wednesday, 27th September 2017, 3:08 pm

'ഇതൊന്നും എനിക്ക് പുത്തരിയല്ല'; നാലാം നമ്പറില്‍ ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് മനസ് തുറന്ന് പാണ്ഡ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം ആരെന്ന ചോദ്യത്തിന് കളിയാരാധകര്‍ ഇന്ന് മറ്റൊന്നും ആലോചിക്കാതെ പാണ്ഡ്യയെന്ന് മറുപടി നല്‍കും. ലങ്കന്‍ പര്യടനത്തിലും തുടര്‍ന്ന് നാട്ടിലെത്തിയ ഓസീസിനോടും ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്ത ഓള്‍ റൗണ്ട് മികവ് മാത്രം മതി താരത്തിന്റെ പ്രതിഭ അടയാളപ്പെടുത്താന്‍.


Also Read: ‘പിടിച്ചിരുന്നോ വിമാനത്തിന്റെ ചിറക് പോയി’; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുലിന്റെ കിടിലന്‍ ട്വീറ്റ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ


കഴിഞ്ഞ മത്സരം വരെ ബാറ്റിങ് ഓര്‍ഡറില്‍ ധോണിക്ക് പിറകില്‍ ഇറങ്ങിയിരുന്ന പാണ്ഡ്യ കഴിഞ്ഞ മത്സരത്തില്‍ നാലാം സ്ഥാനത്തായിരുന്നു ഇറങ്ങിയിത്. യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍ക്ക് കിട്ടുന്ന അംഗീകാരമായാണ് പാണ്ഡ്യയുടെ സ്ഥാനക്കയറ്റത്തെ കളിയാരാധകര്‍ വിലയിരുത്തിയത്.

താരത്തിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്റെ മനസ് തുറന്നിരിക്കുകയാണ് പാണ്ഡ്യ. ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെയിറങ്ങുന്നത് വെല്ലുവിളിയല്ല മറിച്ച് അംഗീകാരമാണെന്നാണ് പാണ്ഡ്യ പറയുന്നത്.

“ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുന്നത് ഒരു വെല്ലുവിളിയായിട്ടല്ല ഒരു അവസരം ആയി കാണാനാണ് എനിക്കിഷ്ടം. അടുത്തത് നീയാണ് ഇറങ്ങാന്‍ പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. ആദ്യമായിട്ടാണ് ഇത്രയും പന്തുകള്‍ കളിക്കാന്‍ അവസരം കിട്ടുന്നത്”. പാണ്ഡ്യ പറയുന്നു.


Dont Miss: ‘റോഹിങ്ക്യകളെ അനുകൂലിച്ചാല്‍ ബി.ജെ.പി എം.പിയായാലും ഞങ്ങള്‍ രാജ്യദ്രോഹിയാക്കും’ വരുണ്‍ഗാന്ധി രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി


ഓസീസിനെതിരെ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ പാണ്ഡ്യ അര്‍ധസെഞ്ച്വറിയോടെയായിരുന്നു ക്യാപ്റ്റന്റെയും പരിശീലകന്റെയും തീരുമാനത്തോട് നീതി പുലര്‍ത്തിയത്.

We use cookies to give you the best possible experience. Learn more