| Saturday, 12th May 2018, 9:45 am

ഇത് ഭാജിയുടെ പ്രതികാരം; തുടര്‍ച്ചയായി ബൗണ്ടറി നേടിയ സ്റ്റോക്‌സിനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി ഹര്‍ഭജന്‍, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പൂര്‍: ഓപ്പണര്‍ ജോസ് ബട്‌ലറുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്. 60 പന്തില്‍ 95 റണ്‍സെടുത്ത ബട്‌ലറുടെ ഇന്നിംഗ്‌സായിരുന്നു ചെന്നൈയുടെ 176 റണ്‍സ് മറികടക്കാന്‍ രാജസ്ഥാന് കരുത്തായത്.

ഓപ്പണറായി ഇറങ്ങി പുറത്താകാതെയാണ് ബട്‌ലര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ബട്‌ലറോടൊപ്പം ഇറങ്ങിയ ബെന്‍ സ്റ്റോക്‌സ് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനാകാതെ പുറത്താകുകയായിരുന്നു.

ALSO READ:  ക്യാപ്റ്റന്‍ കൂളിന്റെ തന്ത്രങ്ങള്‍ പിഴച്ചു; ബട്‌ലറിന്റെ ചിറകിലേറി രാജസ്ഥാന് രാജകീയ ജയം

തന്റെ തുടര്‍ച്ചയായ പന്തുകളില്‍ ബൗണ്ടറി നേടിയ സ്‌റ്റോക്‌സിനെ തൊട്ടടുത്ത പന്തില്‍ തന്നെ പുറത്താക്കി ഹര്‍ഭജനാണ് ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

നാലാം ഓവറിലായിരുന്നു സ്‌റ്റോക്‌സ് ഭാജിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. ഓവറിലെ നാലാം പന്ത് ഫോറും അഞ്ചാം പന്ത് സിക്‌സും അടിച്ച് തുടങ്ങിയ സ്‌റ്റോക്‌സിന് ആറാം പന്തില്‍ പിഴച്ചു. ഭാജിയുടെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് സ്‌റ്റോക്‌സ് മടങ്ങിയത്. 2 ഓവറില്‍ 29 റണ്‍സ് വഴങ്ങിയ ഹര്‍ഭജന്‍ പിന്നീട് പന്തെറിഞ്ഞില്ല.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ സ്‌കോര്‍ 19 റണ്‍സില്‍ നില്‍ക്കെ മികച്ച ഫോമിലുള്ള അമ്പാട്ടി റായ്ഡുവിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. 9 പന്തില്‍ 12 റണ്‍സ് നേടിയ റായ്ഡുവിനെ ആര്‍ച്ചര്‍ പുറത്താക്കുകയായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നീട് ഒത്തുചേര്‍ന്ന വാട്സണ്‍-റെയ്ന സഖ്യം 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 31 പന്തില്‍ 39 റണ്‍സെടുത്താണ് വാട്സണ്‍ മടങ്ങിയത്. പിന്നാലെ അര്‍ധസെഞ്ച്വറി നേടിയ റെയ്നയും മടങ്ങി. ബില്ല്യങ്സ് 22 പന്തില്‍ 27 റണ്‍സെടുത്തു. 23 പന്തില്‍ 33 റണ്‍സോടെ ക്യാപ്റ്റന്‍ ധോനിയും ഒരു റണ്‍സോടെ ബ്രാവോയും പുറത്താകെ നിന്നു.

177 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more