മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ് എന്ന ആരാധകരുടെ ഭാജി. ജീവനക്കാരന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ട്വീറ്റ് ചെയ്ത ഹര്‍ഭജന്റെ പരാതിയെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായിരുന്നു.
എന്നാല്‍ ഏവരുടെയും കണ്ണുനിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇന്നലെ താരം ട്വീറ്റ് ചെയ്തത്. കരയുന്ന കുഞ്ഞിന്റെ വായിലേയ്ക്ക് പാസിഫൈര് വച്ചുകൊടുക്കുന്ന രണ്ടുകൈകളുമില്ലാത്ത ചേട്ടന്റെ വീഡിയോ ആണ് ഭാജി ഇന്നലെ ട്വീറ്റ് ചെയ്തത്.
Also Read: സ്റ്റംപിംഗില്‍ ധോണിയ്ക്ക് ‘സെഞ്ച്വറി’; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 239 റണ്‍സ്
“കണ്ണുനിറയുന്നു…പറയാന്‍ വാക്കുകളില്ല…അവരില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്” എന്ന ടാഗ്ലൈനോടുകൂടിയാണ് ടര്‍ബണേറ്ററുടെ ട്വീറ്റ്.
ഇന്ത്യന്‍ ടീമിന്റെ പുറത്തുള്ള താരം അടുത്ത ലോകകപ്പില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. 2011 ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ഹര്ഭജന് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്.
Almost had tears..left me speechless..Lot to learn from them #love #care #blessthem ? pic.twitter.com/glaBB2ekC8
— Harbhajan Turbanator (@harbhajan_singh) September 2, 2017