ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലുമാണ് നടക്കുക.
ശ്രീലങ്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇന്ത്യ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ശ്രീലങ്കന്‍ സ്പിന്‍ ബൗളിങ് കരുത്തില്‍ തകരുകയായിരുന്നു ഇന്ത്യ. ഇപ്പോള്‍ പുതിയ ടെസ്റ്റ് സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ത്യ സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതിനെക്കുറിച്ചാണ് ഹര്‍ഭജന്‍ സംസാരിച്ചത്. ഹോം പിച്ചില്‍ മികച്ച സ്പിന്‍ നേരിടുമ്പോള്‍ മറ്റു പിച്ചില്‍ ഇന്ത്യ തകരുന്നു എന്നാണ് മുന്‍ താരം പറഞ്ഞത്. സ്പിന്നില്‍ മികവ് തെളിയിക്കാന്‍ മറ്റു പിച്ചുകളിലും കളിക്കണമെന്നും താരം പറഞ്ഞു.
‘പന്ത് കൂടുതല്‍ ടേണ്‍ ചെയ്യുന്ന പിച്ചില്‍ നമ്മള്‍ കൂടുതല്‍ കളിക്കേണ്ടതുണ്ട്. നമുക്ക് ഇനിയും അവസരമുണ്ട്, നല്ല പിച്ചുകളില്‍ പണം നല്‍കിയാല്‍, ആര്‍ക്കും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യയ്ക്ക് മികച്ച പേസര്‍മാരും സ്പിന്‍ ആക്രമണവുമുണ്ട് അതുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ക്ക് ടെസ്റ്റ് ജയിക്കും.
നിങ്ങള്‍ നല്ല പിച്ചുകളില്‍ കളിക്കുകയാണെങ്കില്‍, ബാറ്റര്‍മാര്‍ അഞ്ചാം ദിനവും റണ്‍സ് നേടും, അവര്‍ റണ്‍സ് നേടുമ്പോള്‍ മാത്രമേ അവരുടെ ആത്മവിശ്വാസം ഉയരുകയുള്ളൂ, നമ്മുടെ ബാറ്റര്‍മാര്‍ സ്പിന്‍ കളിക്കാന്‍ മറന്നുവെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷേ അതിനുള്ള സാഹചര്യങ്ങളുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.
Content Highlight: Harbhajan Singh wants India to play on spin pitches