ടെസ്റ്റില്‍ 10000 റണ്‍സ് തികച്ചില്ലെങ്കില്‍ അവന്റെ കഴിവില്ലായ്മയാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍
Sports News
ടെസ്റ്റില്‍ 10000 റണ്‍സ് തികച്ചില്ലെങ്കില്‍ അവന്റെ കഴിവില്ലായ്മയാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 5:13 pm

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ഇപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ വിരാട് കോഹ്ലിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 2011 വെസ്റ്റ് ഇന്ഡീസിനെതിരെ വിരാട് ഏറെ ബുദ്ധിമുട്ടിയിരുന്നെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

വിന്‍ഡീസിനെതിരെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 15.20 ശരാശരിയില്‍ 76 റണ്‍സായിരുന്നു വിരാടിന്റെ സമ്പാദ്യം ആ സമയത്ത് വിരാടിനോട് ഹര്‍ഭജന്‍ സംസാരിച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്.

‘ഞങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലായിരുന്നു, ഫിഡല്‍ എഡ്വേര്‍ഡ്‌സിനെതിരെ വിരാട് ബുദ്ധിമുട്ടി. എല്‍.ബി.ഡബ്ല്യു അല്ലെങ്കില്‍ ഷോര്‍ട്ട് ബോളില്‍ അവന്‍ റണ്‍ നേടുന്നതില്‍ പരാജയപ്പെടുകയും പുറത്താകുകയും ചെയ്തു. തുടര്‍ന്നുള്ള കളിയില്‍ അവന് തന്നെ സംശയമായി.

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചില്ലെങ്കില്‍ അയാള്‍ സ്വയം നാണം കെടാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവന്‍ മാറുന്നത് ഞാന്‍ കണ്ടു, അവന്റെ ഭക്ഷണക്രമം, അവന്റെ ചിന്താഗതി അങ്ങനെ പലതും. വെറുമൊരു സാധാരണ കളിക്കാരനാകാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ടെസ്റ്റിലെ 113 മത്സരത്തിലെ 191 ഇന്നിങ്സില്‍ നിന്നും 8848 റണ്‍സാണ് വിരാട് നേടിയത്. 254 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 49.16 എന്ന മികച്ച ആവറേജും ഫോര്‍മാറ്റില്‍ വിരാടിനുണ്ട്. ഏകദിന മത്സരത്തിലെ 253 ഇന്നിങ് നിന്നും 13906 റണ്‍സും വിരാടിന്റെ പേരിലുണ്ട്.

183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 58.18 ആവറേജുമാണ് വിരാടിന്. ഇന്റര്‍നാഷണല്‍ ടി-20യില്‍ 125 മത്സരത്തിലെ 117 ഇന്നിങ്സില്‍ നിന്നും 4188 റണ്‍സാണ് വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ച്വറികളും 29 സെഞ്ച്വറിയും 30 സെഞ്ച്വറിയും നേടിയ വിരാട് ഏകദിനത്തില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കി.

 

Content Highlight: Harbhajan Singh Talking About Virat Kohli