| Sunday, 21st April 2024, 10:47 pm

പാണ്ഡ്യയും പന്തും സഞ്ജുവുമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവാന്‍ യോഗ്യന്‍ അവനാണ്; ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ പഞ്ചാബും ഗുജറാത്തും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് മറികടന്നിരിക്കുകയാണ് ഗുജറാത്ത്.

ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവച്ചത്. 29 പന്തില്‍ നിന്ന് 54 ഉള്‍പ്പെടെ 35 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമെ സായി സുദര്‍ശന്‍ 34 പന്തില്‍ 31 റണ്‍സ് നേടിയിരുന്നു.

ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും യുവ താരം ഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്ങും രംഗത്ത് വന്നിരുന്നു.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. എന്നിരുന്നാലും രോഹിത്തിന്റെ കാലശേഷം പകരക്കാരനാകാന്‍ നിരവധി മികച്ച താരങ്ങളുണ്ട്. റിഷബ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മുന്‍നിരയില്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ശുഭ്മാന്‍ ഗില്ലിനെ പിന്തുണയ്ക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സന്റെ നായകന്‍ ഗില്ലാണ്. പതിനേഴാം സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആ ചുമതല ലഭിച്ചത്.

‘ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആണ്. ദേശീയ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹം ഒരു ക്ലാസ് ആക്റ്റാണ്. ടൂര്‍ണമെന്റിന്റെ ഈ സീസണില്‍ ഗുജറാത്ത് ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

2022ല്‍ നിലവില്‍ വന്ന ടീം തങ്ങളുടെ ആദ്യ സീസണില്‍ തന്നെ കിരീട ജേതാക്കളായിരുന്നു. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങി റണ്ണേഴ്‌സ് അപ് ആവാനും കഴിഞ്ഞു.

Content Highlight: Harbhajan Singh Talking About Shubhman Gill

We use cookies to give you the best possible experience. Learn more