|

അവനെ സഹായിക്കരുതെന്ന് ധോണി പറഞ്ഞു; ശര്‍ദുല്‍ താക്കൂറും ധോണിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഒട്ടനവധി മത്സരങ്ങള്‍ കളിച്ച താരമാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ ആ കാലത്ത് ടീമിന് സാധിച്ചിരുന്നു. ശര്‍ദുല്‍ താക്കൂര്‍ ടീമില്‍ എത്തിയ തുടക്ക കാലത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി കളിക്കുമ്പോള്‍ ശര്‍ദുല്‍ താക്കൂറിന്റെ മോശം ബൗളിങ്ങില്‍ ധോണി പ്രതികരിച്ചതിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ബാറ്റര്‍ തരുവാര്‍ കോഹ്‌ലിയുമായി നടത്തിയ സംഭാഷണത്തില്‍ പറയുകയാണ് ഹര്‍ഭജന്‍.

മത്സരത്തില്‍ ബൗള്‍ ചെയ്യുന്ന താക്കൂറിനെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗണ്ടറികള്‍ അടിച്ച് കൂട്ടിയപ്പോള്‍ ഹര്‍ഭജന്‍ ബൗളറുടെ ലെങ്ത് മാറ്റാന്‍ ധോണിയോട് പറയുകയുണ്ടായി എന്നും, എന്നാല്‍ ഇന്ന് അവനെ സഹായിച്ചാല്‍ ഒരിക്കലും അവന്‍ പഠിക്കില്ലെന്നാണ് എം.എസ്. ധോണി പറഞ്ഞ്.

‘ഞങ്ങള്‍ സി.എസ്.കെക്ക് വേണ്ടി കളിക്കുകയായിരുന്നു, ഞാന്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നുമുണ്ട്. ബൗള്‍ ചെയ്യുന്ന ശര്‍ദുല്‍ താക്കൂറിനെ കെയ്ന്‍ വില്യംസണ്‍ ബൗണ്ടറികള്‍ക്കായി അടിച്ചു. ഞാന്‍ ധോണിയുടെ അടുത്ത് ചെന്ന് ബൗളറോട് തന്റെ ലെങ്ത് മാറ്റാന്‍ പറയണമെന്ന് ആവശ്യപ്പെട്ടു,

ഇന്ന് അവനെ സഹായിച്ചാല്‍ ഒരിക്കലും പഠിക്കില്ലെന്ന് എം.എസ്. ധോണി പറഞ്ഞു. തന്നെ ആശ്രയിച്ചാല്‍ കാര്യങ്ങള്‍ പെട്ടെന്ന് വ്യക്തമാകുമെന്ന് അറിയാമായിരുന്ന ശര്‍ദുല്‍ സ്വയം പഠിക്കണമെന്ന് ധോണി ആഗ്രഹിച്ചു. അതായിരുന്നു ധോണിയുടെ വഴി,’ ഹര്‍ഭജന്‍ പറഞ്ഞു.

Content Highlight: Harbhajan Singh Talking About M.S Dhoni’s Captaincy

Video Stories